കൊച്ചി: വനിതാ പോലീസുകാരിയെന്ന വ്യാജേന ജ്വല്ലറിയുടമയില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മരട് നഗരസഭാ വാര്‍ഡ് 18-ല്‍ തണല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുമ്പളങ്ങി സ്വദേശിനി സിനി (34), അങ്കമാലി ദേവഗിരി മേനാച്ചേരി വീട്ടില്‍െൈ ഷല വര്‍ഗീസ് (44) എന്നിവരെയാണ് സൗത്ത് എസ്.ഐ. വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തേവരയിലെ ധനലക്ഷ്മി ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ ആഭരണങ്ങള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ജ്വല്ലറിയിലെത്തിയ ഇരുവരും 75,000 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി അതിന്റെ പണം നല്‍കി. അതിനുശേഷം സൗത്ത് സ്റ്റേഷനിലെ പോലീസുകാരിയാണെന്ന് പരിചയപ്പെടുത്തി രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കടമായി ആവശ്യപ്പെടുകയായിരുന്നു. ആഭരണങ്ങള്‍ നല്‍കാന്‍ ജ്വല്ലറിയുടമ സദാനന്ദന്‍ ആദ്യം വിസമ്മതിച്ചു. വൈകീട്ട് എസ്.ഐ.യെയും കൂട്ടി വരുമെന്നുപറഞ്ഞ് സിനി ഭീഷണിപ്പെടുത്തിയപ്പോള്‍ ജ്വല്ലറിയുടമ ആഭരണങ്ങള്‍ കൊടുത്തുവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു മാസമായിട്ടും പണം കിട്ടാതെ വന്നതോടെ ജ്വല്ലറിയുടമ സിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ പോലീസ് ട്രെയ്‌നിങ് കോളേജിലാണെന്നായിരുന്നു മറുപടി. ഒരു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ കേസന്വേഷണത്തിനായി മുംബൈയിലാണെന്നു പറഞ്ഞു. സംശയം തോന്നി സൗത്ത് പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
സൗത്ത് സി.ഐ. സിബി ടോം, എസ്.ഐ. വി. ഗോപകുമാര്‍, സിപിഒ മാരായ സുബൈര്‍, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. ഇതേ രീതിയില്‍ മുളവുകാട്ട് ഒരു സ്ത്രീയില്‍ നിന്ന് പണം തട്ടിയതിന് സിനിക്കെതിരെ കേസ് നിലവിലുണ്ട്. കുമ്പളങ്ങി സ്വദേശി ജേക്കബ് കൊല്ലപ്പെട്ട സംഭവത്തിലും മറ്റൊരു 20 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലും സിനിക്കെതിരെ കേസ് നിലവിലുണ്ട്. പല സ്ഥലങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
അങ്കമാലി സ്വദേശിനിയായ ഷൈല എട്ട് വര്‍ഷമായി സിനിയുടെ തട്ടിപ്പുകളില്‍ കൂട്ടാളിയാണെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വര്‍ണം ഷൈലയുടെ മകളുടെ കല്യാണാവശ്യത്തിനായി ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ജ്വല്ലറിയിലെത്തിയ ഇരുവരും 75,000 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി അതിന്റെ പണം നല്‍കി. അതിനുശേഷം സൗത്ത് സ്റ്റേഷനിലെ പോലീസുകാരിയാണെന്ന് പരിചയപ്പെടുത്തി രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കടമായി ആവശ്യപ്പെടുകയായിരുന്നു. ആഭരണങ്ങള്‍ നല്‍കാന്‍ ജ്വല്ലറിയുടമ സദാനന്ദന്‍ ആദ്യം വിസമ്മതിച്ചു. വൈകീട്ട് എസ്.ഐ.യെയും കൂട്ടി വരുമെന്നുപറഞ്ഞ് സിനി ഭീഷണിപ്പെടുത്തിയപ്പോള്‍ ജ്വല്ലറിയുടമ ആഭരണങ്ങള്‍ കൊടുത്തുവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു മാസമായിട്ടും പണം കിട്ടാതെ വന്നതോടെ ജ്വല്ലറിയുടമ സിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ പോലീസ് ട്രെയ്‌നിങ് കോളേജിലാണെന്നായിരുന്നു മറുപടി. ഒരു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ കേസന്വേഷണത്തിനായി മുംബൈയിലാണെന്നു പറഞ്ഞു. സംശയം തോന്നി സൗത്ത് പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
സൗത്ത് സി.ഐ. സിബി ടോം, എസ്.ഐ. വി. ഗോപകുമാര്‍, സിപിഒ മാരായ സുബൈര്‍, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. ഇതേ രീതിയില്‍ മുളവുകാട്ട് ഒരു സ്ത്രീയില്‍ നിന്ന് പണം തട്ടിയതിന് സിനിക്കെതിരെ കേസ് നിലവിലുണ്ട്. കുമ്പളങ്ങി സ്വദേശി ജേക്കബ് കൊല്ലപ്പെട്ട സംഭവത്തിലും മറ്റൊരു 20 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലും സിനിക്കെതിരെ കേസ് നിലവിലുണ്ട്. പല സ്ഥലങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
അങ്കമാലി സ്വദേശിനിയായ ഷൈല എട്ട് വര്‍ഷമായി സിനിയുടെ തട്ടിപ്പുകളില്‍ കൂട്ടാളിയാണെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വര്‍ണം ഷൈലയുടെ മകളുടെ കല്യാണാവശ്യത്തിനായി ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment