കാഠ്‌മണ്ഡു: ലോകകപ്പ് സെമിയില്‍ ജെര്‍മനിയ്‌ക്ക് എതിരെ ബ്രസീല്‍ തോറ്റതില്‍ മനംനൊന്ത് പതിനഞ്ചുകാരി ആത്മഹത്യ ചെയ്‌തു. കിഴക്കന്‍ നേപ്പാളിലെ സുന്‍സാരി ജില്ലയിലാണ് സംഭവം. പ്രാഗ്യ ഥാപ്പ എന്ന പത്താം ക്ലാസ്സുകാരിയാണ് ബ്രസീലിന്റെ ദയനീയ തോല്‍വിയ്‌ക്ക് ശേഷം തൂങ്ങിമരിച്ചത്.
ബ്രസീലിന്റെ കടുത്ത ആരാധികയായിരുന്ന പ്രാഗ്യ ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ജെര്‍മനിയ്‌ക്ക് എതിരെ ഏഴു ഗോളിന്റെ കനത്ത പരാജയമാണ് ബ്രസീല്‍ ഏറ്റുവാങ്ങിയത്. ഇതേതുടര്‍ന്ന് പ്രാഗ്യയെ കൂട്ടുകാരില്‍ ചിലര്‍ പരിഹസിക്കുകയും ചെയ്‌തിരുന്നു. പ്രാഗ്യയുടെ മാതാവും സഹോദരിയും ജര്‍മന്‍ ആരാധകര്‍ ആയിരുന്നു.
പ്രാഗ്യയുടെ പിതാവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. മുത്തച്‌ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിരുന്നു പ്രാഗ്യ കഴിഞ്ഞിരുന്നത്. കുട്ടുകാരെ ചോദ്യം ചെയ്‌തതില്‍ നിന്ന് മത്സര ശേഷം പ്രാഗ്യയുടെ മുറിയില്‍ കുറച്ചു നേരം കുടി വെളിച്ചം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെയാണ് പ്രാഗ്യയെ തന്റെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബ്രസീലിന്റെ കടുത്ത ആരാധികയായിരുന്ന പ്രാഗ്യ ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ജെര്‍മനിയ്‌ക്ക് എതിരെ ഏഴു ഗോളിന്റെ കനത്ത പരാജയമാണ് ബ്രസീല്‍ ഏറ്റുവാങ്ങിയത്. ഇതേതുടര്‍ന്ന് പ്രാഗ്യയെ കൂട്ടുകാരില്‍ ചിലര്‍ പരിഹസിക്കുകയും ചെയ്‌തിരുന്നു. പ്രാഗ്യയുടെ മാതാവും സഹോദരിയും ജര്‍മന്‍ ആരാധകര്‍ ആയിരുന്നു.
പ്രാഗ്യയുടെ പിതാവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. മുത്തച്‌ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിരുന്നു പ്രാഗ്യ കഴിഞ്ഞിരുന്നത്. കുട്ടുകാരെ ചോദ്യം ചെയ്‌തതില്‍ നിന്ന് മത്സര ശേഷം പ്രാഗ്യയുടെ മുറിയില്‍ കുറച്ചു നേരം കുടി വെളിച്ചം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെയാണ് പ്രാഗ്യയെ തന്റെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

No comments:
Post a Comment