പെരുമ്പിലാവ്: ദമ്പതികള്‍ ഫോണില്‍ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകാരന്‍ പൊക്കി. ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ വീണ്ടെടുത്ത് സിഡിയിലാക്കി 50 രൂപയ്ക്ക് പകര്‍ത്തി നല്‍കി. കുന്നംകുളം പെരുമ്പിലാവിലാണ് സംഭവം. കേസില്‍ കൊരട്ടിക്കര സ്വദേശികളായ മണ്ടകത്തിങ്കല്‍ സനോഷ് (24), കുന്നത്തു വീട്ടില്‍ പ്രഭാകരന്‍ (52) എന്നിവരെ കൂടി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തേ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പെരുമ്പിലാവ് നാസ് മൊബെല്‍സ് ഉടമ ചിറമനേങ്ങാട് കരുവാട്ടുപറമ്പില്‍ നസറുദ്ദീന്‍ (32), ഈ സ്ഥാപനത്തിലെ ജീവനക്കാരനും പ്രോഗ്രാമറുമായ അകതിയൂര്‍ നോങ്ങല്ലൂര്‍ പള്ളിക്കരപ്പറയില്‍ ജലീല്‍ (24) എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജംക്ഷനടുത്ത് പട്ടാമ്പി റോഡില്‍ നസറുദ്ദീന്‍ നടത്തുന്ന മൊബൈല്‍ സ്ഥാപനം റെയ്ഡ് ചെയ്ത പോലീസ് അശ്ലീല ചിത്രങ്ങളും സിനിമകളും വന്‍തോതില്‍ ശേഖരിച്ച കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്, മെമ്മറി കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പരാതിക്കാരുടെ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പട്ടാമ്പി സ്വദേശി സുധീഷാണ് കേസില്‍ ഒന്നാം പ്രതി. പരാതിക്കാരില്‍ നിന്ന് വാങ്ങിയ മൊബൈല്‍ നസറുദ്ദീന് നല്‍കിയ ഇയാള്‍ സംഭവം പുറത്തുവന്നതോടെ ഒളിവിലാണ്. ഇതേ സമയം കേസില്‍ പിടിയിലായവരില്‍ നിന്ന് മൊബൈല്‍ ക്ലിപ്പിങ്ങിന്റെ പകര്‍പ്പ് ലഭിച്ചവരെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 50 രൂപയ്ക്ക് മെമ്മറി കാര്‍ഡില്‍ ക്ലിപ്പിങ് പകര്‍ത്തി കൊടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കടയില്‍ വിദ്യാര്‍ഥികളും അയല്‍സംസ്ഥാന തൊഴിലാളികളും പതിവ് ഇടപാടുകാരായിരുന്നു. ഇവര്‍ക്കാണ് ക്ലിപ്പിംഗ് പകര്‍ത്തി നല്‍കിയത്. ദമ്പതികള്‍ പകര്‍ത്തിയ വിഡിയോ മായ്ച്ച ശേഷം നന്നാക്കാന്‍ കൊടുത്ത മൊബൈലില്‍ നിന്ന് വീണ്ടെടുത്താണ് പ്രചരിപ്പിച്ചത്. സംഭവം അറിഞ്ഞ ദമ്പതികള്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളെ പോക്കിയത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തേ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പെരുമ്പിലാവ് നാസ് മൊബെല്‍സ് ഉടമ ചിറമനേങ്ങാട് കരുവാട്ടുപറമ്പില്‍ നസറുദ്ദീന്‍ (32), ഈ സ്ഥാപനത്തിലെ ജീവനക്കാരനും പ്രോഗ്രാമറുമായ അകതിയൂര്‍ നോങ്ങല്ലൂര്‍ പള്ളിക്കരപ്പറയില്‍ ജലീല്‍ (24) എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജംക്ഷനടുത്ത് പട്ടാമ്പി റോഡില്‍ നസറുദ്ദീന്‍ നടത്തുന്ന മൊബൈല്‍ സ്ഥാപനം റെയ്ഡ് ചെയ്ത പോലീസ് അശ്ലീല ചിത്രങ്ങളും സിനിമകളും വന്‍തോതില്‍ ശേഖരിച്ച കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്, മെമ്മറി കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പരാതിക്കാരുടെ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പട്ടാമ്പി സ്വദേശി സുധീഷാണ് കേസില്‍ ഒന്നാം പ്രതി. പരാതിക്കാരില്‍ നിന്ന് വാങ്ങിയ മൊബൈല്‍ നസറുദ്ദീന് നല്‍കിയ ഇയാള്‍ സംഭവം പുറത്തുവന്നതോടെ ഒളിവിലാണ്. ഇതേ സമയം കേസില്‍ പിടിയിലായവരില്‍ നിന്ന് മൊബൈല്‍ ക്ലിപ്പിങ്ങിന്റെ പകര്‍പ്പ് ലഭിച്ചവരെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 50 രൂപയ്ക്ക് മെമ്മറി കാര്‍ഡില്‍ ക്ലിപ്പിങ് പകര്‍ത്തി കൊടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കടയില്‍ വിദ്യാര്‍ഥികളും അയല്‍സംസ്ഥാന തൊഴിലാളികളും പതിവ് ഇടപാടുകാരായിരുന്നു. ഇവര്‍ക്കാണ് ക്ലിപ്പിംഗ് പകര്‍ത്തി നല്‍കിയത്. ദമ്പതികള്‍ പകര്‍ത്തിയ വിഡിയോ മായ്ച്ച ശേഷം നന്നാക്കാന്‍ കൊടുത്ത മൊബൈലില്‍ നിന്ന് വീണ്ടെടുത്താണ് പ്രചരിപ്പിച്ചത്. സംഭവം അറിഞ്ഞ ദമ്പതികള്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളെ പോക്കിയത്.

No comments:
Post a Comment