ബേക്കല്‍: ജൂലൈ 10ന് പള്ളിക്കരയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത് നേരത്തെ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ യുവാവിനോടൊപ്പം.
പള്ളിക്കര ബിലാല്‍നഗര്‍ സ്വദേശിനിയായ പതിനേഴുകാരി ഹദ്ദാദ് നഗറിലെ സൈനുദ്ദീനോടൊപ്പമാണ് ഒളിച്ചോടിയത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പള്ളിക്കര ബിലാല്‍നഗര്‍ സ്വദേശിനിയായ പതിനേഴുകാരി ഹദ്ദാദ് നഗറിലെ സൈനുദ്ദീനോടൊപ്പമാണ് ഒളിച്ചോടിയത്.
മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് സൈനുദ്ദീനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ വിചാരണ നടപടി ക്രമങ്ങള്‍ ജില്ലാ കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പെണ്‍കുട്ടിയെയും സൈനുദ്ദീനെയും കാണാതായിരിക്കുന്നത്.
വിചാരണ തുടങ്ങാനിരിക്കെ പെണ്‍കുട്ടിയും സൈനുദ്ദീനും ഒളിച്ചോടിയത് പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജൂലൈ 10 ന് രാവിലെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടിയെ കാണാതായത്. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ പെണ്‍കുട്ടിയും യുവാവും എവിടെയുണ്ടെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സൈനുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റുചെയ്യുകയും റിമാന്റിലായ യുവാവിന് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും സൈനുദ്ദീന്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയാണുണ്ടായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


No comments:
Post a Comment