കൊല്ലം: മാനസികരോഗിയായ യുവതി മന്ത്രവാദ ചികിത്സക്കിടെ മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന വ്യാജസിദ്ധനെ പത്തനംതിട്ട യില്‍നിന്നു പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സിറാജുദ്ദീന്‍. ഇയാള്‍ക്ക് വേണ്ടി പോലീസ് പല സ്ഥലങ്ങളിലും വല വിരിച്ചിരുന്നു. പത്തനംതിട്ടയില്‍ ഒളിവില്‍ കഴിയുന്നു വെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കരുനാഗപ്പ ള്ളി പോലീസ് അവിടെ എത്തി പ്രതിയെ പിടി കൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദ്ദീന്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയി ലായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവും സുഹൃത്തും രണ്ടുദിവസം മുമ്പ് അറസ്റ്റി ലായിരുന്നു. കരുനാഗപ്പള്ളി തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസീന (26) യുടെ പിതാവ് ഹസന്‍(58) ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ കബീറു(56)മാണ് അറസ്റ്റിലായത്.
കഴിഞ്ഞ 13ന് ആണു ഹസീന മരണപ്പെട്ടത്. ഹസീനയുടെ മാനസികാസ്വാസ്ഥ്യം മാറ്റാന്‍ വേണ്ടിയാണ് ഹസന്‍ സുഹൃത്തിന്റെ സഹായത്തോ ടെ സിദ്ധ ചികിത്സ നടത്തുന്ന സിറാജുദ്ദീനെ ചികിത്സക്ക് വേണ്ടി വീട്ടിലേക്ക് കൊണ്ടുവന്നത്. കുട്ടിക്കാലം മുതല്‍ രോഗം ബാധിച്ചുതുടങ്ങിയ ഹസീനയെ വീട്ടുകാര്‍ നിരവധി ഡോക്ടര്‍മാരുടെ അടുത്ത് എത്തിച്ച് ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
രണ്ട് തവണ വിവാഹം കഴിച്ചയച്ചെങ്കിലും ഹസീനയെ ഭര്‍ത്താക്കന്മാര്‍ മൊഴി ചൊല്ലുകയായിരു ന്നു. രണ്ടാമത്തെ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ട്. തുടര്‍ന്ന് ഹസീന സ്വന്തം വീട്ടില്‍ കഴിഞ്ഞുവരി കയായിരുന്നു. ഗള്‍ഫിലായി രുന്ന ഹസന്‍ അടുത്തി ടെയാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് സുഹൃത്തി ന്റെ സഹായത്തോടെ സിദ്ധനെ ചികിത്സക്ക് കൊണ്ടു വന്നത്.
ഏതാനും ദിവസങ്ങളായി സിറാജുദ്ദീന്‍ സിദ്ധ ചികിത്സയുടെ പേരില്‍ ഹസീനയെ ക്രൂരമായി പീഡിപ്പിച്ചുവരികയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം പോലും കൊടുക്കാതെ നിലത്ത് കിടത്തി ദേഹത്ത് കയറിക്കൂടിയ ജിന്നിനെ പുറത്താ ക്കാനെന്നുപറഞ്ഞ് വടി കൊണ്ട് തല്ലുന്നത് പതിവായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്ന ഹസീനയെ സിറാജുദ്ദീന്‍ ക്രൂരമായി മര്‍ദിച്ചതായി പറയുന്നു.
ഒടുവില്‍ ഇയാളുടെ തൊഴിയേറ്റാണു ഹസീന ബോധമറ്റു വീണത്. തുടര്‍ന്ന് സിറാജുദ്ദീനൊപ്പം വീട്ടുകാര്‍ കാറില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ചി രുന്നു. ഇതിനിടെ സിറാജുദ്ദീന്‍ അവിടെ നിന്നും മുങ്ങി. വിവരം പോലീസില്‍ അറിയിക്കാതെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയാറാവാ തെയും കബറടക്കാന്‍ ഹസന്‍ ശ്രമം നടത്തി.
എന്നാല്‍ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണകാരണമെന്ന് തെളിഞ്ഞു.

Keywords: Kollam, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment