ഷാര്‍ജ:[www.malabarflash.com] വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി 66 ലക്ഷം ഇന്ത്യന്‍ രൂപ (3,66,450 ദിര്‍ഹം) നല്‍കാന്‍ വിധിച്ചു.
2011ല്‍ ഷാര്‍ജയിലായിരുന്നു അപകടം. മലയാളിയായ ഡ്രൈവര്‍ ചാലില്‍ അഹമ്മദാണ് അപകടം ഉണ്ടായ ഷാര്‍ജ മുന്‍സിപാലിറ്റിയുടെ വാഹനം ഓടിച്ചിരുന്നത്. ട്രാഫിക് നിയമം ലംഘിച്ച് വാഹനമൊടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടത്തെല്‍. സന്ദര്‍ശന വീസയിലെത്തി ജോലി നോക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റ മുഹമ്മദ് സലീമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. തുടര്‍ന്ന് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി ഷാര്‍ജ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
2011ല്‍ ഷാര്‍ജയിലായിരുന്നു അപകടം. മലയാളിയായ ഡ്രൈവര്‍ ചാലില്‍ അഹമ്മദാണ് അപകടം ഉണ്ടായ ഷാര്‍ജ മുന്‍സിപാലിറ്റിയുടെ വാഹനം ഓടിച്ചിരുന്നത്. ട്രാഫിക് നിയമം ലംഘിച്ച് വാഹനമൊടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടത്തെല്‍. സന്ദര്‍ശന വീസയിലെത്തി ജോലി നോക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റ മുഹമ്മദ് സലീമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. തുടര്‍ന്ന് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി ഷാര്‍ജ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഇരുഭാഗം വാദങ്ങളും കേട്ട കോടതി സലീമിന് വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടും ആശുപത്രി ചെലവും പരിഗണിച്ച് 66 ലക്ഷം ഇന്ത്യന്‍ രൂപ നഷ്ട പരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.
No comments:
Post a Comment