വടക്കഞ്ചേരി: എ.ടി.എം. കാര്‍ഡ് ഉപയോഗിക്കാനറിയാത്ത വീട്ടമ്മയെ കബളിപ്പിച്ച് യുവാവ് പണവുമായി മുങ്ങിയതായി പരാതി. കണിച്ചിപ്പരുത സ്വദേശിനി ലിസിയുടെ 4,000രൂപയാണ് നഷ്ടപ്പെട്ടത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഡല്‍ഹിയില്‍ ജോലിയുള്ള ഭര്‍ത്താവ് രാജു അക്കൗണ്ടിലേക്കയച്ച പണം പിന്‍വലിക്കാനായി ലിസി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയില്‍ വടക്കഞ്ചേരി എസ്.ബി.ടി.യുടെ എ.ടി.എമ്മിലെത്തിയപ്പോഴാണ് സംഭവം.
യുവാവിനോട് 4,000 രൂപ പിന്‍വലിക്കാനാവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ട് പരിശോധിച്ച യുവാവ് പണമില്ലെന്നുപറഞ്ഞ് എ.ടി.എം.കാര്‍ഡ് തിരികെ നല്‍കുകയായിരുന്നത്രേ. പിന്നീട് ലിസി ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന്, പോലീസിലും ബാങ്കധികൃതര്‍ക്കും പരാതിനല്‍കി. എ.ടി.എം. കൗണ്ടറിലെ കാമറ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment