അഹമ്മദാബാദ്: വര്‍ഷങ്ങളായി ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ ക്ലാസ് മുറികളില്‍ പച്ചബോര്‍ഡുകള്‍ക്ക് അയിത്തമില്ല. കറുത്ത ബോര്‍ഡുകള്‍ മാറ്റി പലയിടത്തും പച്ചബോര്‍ഡുകള്‍ സ്ഥാപിക്കുന്നുമുണ്ട്. കേരളത്തില്‍ ഇടതുമുന്നണിയും ബി.ജെ.പി.യും ചേര്‍ന്ന് സ്‌കൂളുകളിലെ പച്ചബോര്‍ഡ് വിവാദമാക്കുമ്പോഴാണ് ഈ ഗുജറാത്ത് മാതൃക.
ഗുജറാത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 15 വര്‍ഷം മുമ്പെങ്കിലും പച്ചബോര്‍ഡുകള്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നതായി അധ്യാപകര്‍ പറയുന്നു. തുടയ്ക്കാനുള്ള എളുപ്പവും കൂടുതല്‍ കാഴ്ചനല്‍കുന്നതുമാണ് സ്ഥാപനങ്ങള്‍ പച്ചബോര്‍ഡുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അഹമ്മദാബാദ് സെന്റ് സേവിയേഴ്‌സ് കോളേജിലെ അധ്യാപകന്‍ സെബാസ്റ്റ്യന്‍ പറയുന്നു.
കറുത്ത ബോര്‍ഡ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. ചോക്കിന് പകരം മാര്‍ക്കര്‍ കൊണ്ട് എഴുതുന്ന വെളുത്ത ബോര്‍ഡുകളിലേക്ക് സ്ഥാപനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. പ്രൈമറി സ്‌കൂളുകള്‍ മുതല്‍ കോളേജുകളില്‍ വരെ ഗുജറാത്തില്‍ പച്ചബോര്‍ഡിന് വിലക്കില്ല.

Keywords: Gujarth, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment