തൃശൂര്‍: സംസ്ഥാന മന്ത്രിസഭില്‍ മുസ്ലീംലീഗ് തന്നെയാണ് ഏറ്റവും വലിയ രണ്ടാം കക്ഷിയെന്ന് വ്യവസായ വകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കെ. എം. മാണി മുഖ്യമന്ത്രിയാവാന്‍ അര്‍ഹനാണെന്ന് ആന്റണി രാജുവിന്റെ അഭിപ്രായപ്രകടനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായരരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്കുവേണമെങ്കില്‍ എണ്ണി നോക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിസഭയില്‍ ആരാണ് രണ്ടാമനെന്നും കെ.എം.മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണോ എന്നതു സംബന്ധിച്ചൊന്നു യാതൊരു അജണ്ടയും ഇപ്പോള്‍ പരിഗണനയിലില്ല. ഇക്കാര്യത്തില്‍ ഒരാള്‍ക്കു മാത്രമേ അഭിപ്രായം പറയാനുള്ള അധികാരമുള്ളു. അത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി മനസ്സ് തുറന്നാല്‍ അതിന് പിറകെ വേണമെങ്കില്‍ മനസ്സു തുറക്കാം. അല്ലാതെ മുഖ്യമന്ത്രി മനസ്സ് തുറക്കാതെ മറ്റാര്‍ക്കും മനസ്സ് തുറക്കാന്‍ കഴിയില്ല. യു.ഡി. എഫിലും ഇതു സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് 669 പ്‌ളസ് ടു ബാച്ചുകള്‍ അധികമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവാദങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് യു.ഡി.എഫില്‍ യാതൊരു വാദ പ്രതിവാദവും നടക്കുന്നില്ല. വിവാദങ്ങള്‍ക്കുള്ള ഒരു സാധ്യതയും ഇതിലില്ല. അനുവദിച്ച ബാച്ചുകളുടെയും സ്‌കൂളുകളുടെയും ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന തരത്തിലാണ് സര്‍ക്കാര്‍ ഇത് വിതരണം ചെയ്തത്. ഏറെ പണിപ്പെട്ടാണ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയത്. വേണ്ടത്ര കുട്ടികള്‍ ഇല്ലെങ്കില്‍ പുതിയ ബാച്ചും പുതിയ സ്‌കൂളും അനുവദിക്കില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചത്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: Kerala News, Kunhalikutty International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment