മഹാരാഷ്ട്രയില്‍ ജനിച്ച് ഹൈദരാബാദില്‍ താമസമാക്കിയ ആളാണ് സാനിയ. അതുകൊണ്ടുതന്നെ അവരെ മണ്ണിന്റെ മകളായി കണക്കാക്കാനാവില്ല. പോരാത്തതിന് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കുക വഴി അവര്‍ പാകിസ്താന്റെ മരുമകളുമായി. അതുമല്ല, തെലങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിലൊന്നും സാനിയ പങ്കാളിയുമായിരുന്നില്ല. ഇത്തരമൊരാളെ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നത്-ലക്ഷ്മണ്‍ ചോദിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷ പ്രീണനം നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലക്ഷ്മണ്‍ ആരോപിച്ചു.
ഒരു കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ലോക വനിതാ ഡബിള്‍സ് ടെന്നിസില്‍ അഞ്ചാം റാങ്കുകാരിയായ സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയ വിവരം പ്രഖ്യാപിച്ചത്. ഹൈദരാബാദിന്റെ മകള്‍ എന്നാണ് ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ സാനിയയെ വിശേഷിപ്പിച്ചത്.
No comments:
Post a Comment