കുറുമാത്തൂര്‍: എസ്ഡിപിഐ മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന ചൊറുക്കളയില്‍ മുസ്ലിംലീഗിന്റെ
കൊടിമരം തകര്‍ത്തു. ചൊറുക്കള ടൗണില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ കോണ്‍ഗ്രീറ്റ്
തറയിളക്കി മാറ്റി കൊടിമരം പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു.
എസ്.ഡി.പി.ഐക്കാരാണ് സംഭവത്തിന് പിറകിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം. നാട്ടുകാരനും ടാക്‌സിഡ്രൈവറുമായ ഷക്കീര്‍ സംഭവം നേരില്‍ കണ്ടുവെന്നാണ് പറയുന്നത്. കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ട്രിപ്പു പോയി മടങ്ങവെ കൊടിമരം തകര്‍ക്കുന്നത് ഷക്കീര്‍ കണ്ടിരുന്നത്രെ. എന്നാല്‍ ഭയം കാരണം സംഭവം ആരോടും പറഞ്ഞില്ലത്രെ. വ്യാഴാഴ്ച പുലര്‍ച്ചെ അത്താഴത്തിന് ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഷക്കീര്‍ വിവരം അറിയിക്കുകയായിരുന്നത്രെ. മസൂദ്, സൈനൂദ്ദീന്‍, ഖാദര്‍, റാസിഖ്, ഷഹീര്‍, ബാസിദ്, ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടിമരം തകര്‍ത്തതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം വൈകുന്നേരം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊളയക്കരകത്ത് റയീസി (20)ന് മര്‍ദ്ദനമേറ്റിരുന്നു. പ്രകാശന്റെ ഗ്രില്‍സ് കട ബസ് സ്‌റ്റോപിന് സമീപം വച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സൈനുദ്ദീന്‍, ബാസിത്, ഷബീര്‍, മഷൂദ്, റാസിഖ്, ഷാജിര്‍, ഉസൈബ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. റയിസ് തളിപ്പറമ്പ് ലുര്‍ദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എസ്ഡിപിഐക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Kannur, Kerala News International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment