Latest News

സഹപാഠികള്‍ മുന്നിട്ടിറങ്ങി; ഹാജറക്കും മാതാപിതാക്കള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം

നാദാപുരം: ഹാജറക്കും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം. വീടില്ലാത്ത ഹാജറക്ക് മനോഹരമായ വീടൊരുക്കി നല്‍കിയത് സഹപാഠികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും കൂട്ടായ്മ.

സുഹൃദ് ബന്ധത്തിനു പോലും ഉലച്ചിലുണ്ടാകുന്ന കാലത്താണ് സഹപാഠിയെ സഹായിക്കാന്‍ ഉമ്മത്തൂര്‍ എസ്‌ഐഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്നത്. ഒമ്പത് വര്‍ഷം മുമ്പാണ് തളിപ്പറമ്പില്‍ നിന്ന് അഷറഫ്-ആയിഷ ദമ്പതികളും മൂന്ന് മക്കളും കുറുവന്തേരിയിലെത്തിയത്. കടയോടു ചേര്‍ന്ന കുടുസു മുറിയില്‍ ഏറെ പ്രയാസപ്പെട്ട് കഴിയുകയായിരുന്നു ഇവര്‍. ഇക്കാര്യം ആരും അറിഞ്ഞതുമില്ല. അല്ലെങ്കില്‍ ആരും ശ്രദ്ധിച്ചില്ല. ഇവരുടെ മകള്‍ ഹാജറ പ്‌ളസ് ടു വിന് പഠിക്കുമ്പോഴാണ് ഇവരുടെ കഷ്ടപ്പാടുകള്‍ പുറത്തറിയുന്നത്.

എല്ലാ കുട്ടികളുടേയും വീട് സന്ദര്‍ശിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചപ്പോഴാണ് വേദന നിറഞ്ഞ അനുഭവം അധ്യാപകര്‍ നേരില്‍ കാണുന്നത്. അടുക്കളയും കിടപ്പു മുറിയും പഠന മുറിയും എല്ലാം ഒന്നു തന്നെ. ദുരിതപൂര്‍ണമായ അവസ്ഥ മാറ്റിയെടുക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തീരുമാനിച്ചു. സഹപാഠിക്കു വീട് വച്ചു കൊടുക്കുക എന്ന ദൗത്യം കുട്ടികള്‍ ഏറ്റെടുക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ആദ്യം ഏഴ് സെന്റ് സ്ഥലം വാങ്ങി. പിന്നീട് വീട് നിര്‍മ്മിക്കാന്‍ ഒരു ചെങ്കല്ലിന്റെ വിലയായ 35 രൂപ ഒരോ കുട്ടിയും നല്‍കാനായിരുന്നു തീരുമാനം.

വിദ്യാര്‍ത്ഥികളും അധ്യാപകപരും ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ എവിടെയും ഒരു തടസവുമുണ്ടായില്ല. ഒഴിവ് ദിനങ്ങളിലും മറ്റും സംഘങ്ങളായി വീട് നിര്‍മ്മാണത്തിന് കുട്ടികള്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ പെയിന്റിംഗ് വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകരും കുട്ടികള്‍ക്ക് വഴികാട്ടിയായി.

Keywords: Kannur, Hajira, New-House, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.