Latest News

കാഞ്ഞങ്ങാട്ട് നിന്നും രോഗിയേയും കൊണ്ട് പോയ ആംബുലന്‍സും ട്രാക്ടറും കൂട്ടിമുട്ടി 4 പേര്‍ക്ക് പരിക്ക്

മംഗലാപുരം: കാഞ്ഞങ്ങാട്ട് നിന്ന് രോഗിയെയും കൊണ്ട് യാത്ര തിരിച്ച ആംബുലന്‍സ് മംഗലാപുരം തെക്കോട്ട് ട്രാക്ടറുമായി കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

ഉപ്പളയിലെ പാണക്കാട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള കെ എല്‍ 14 പി 2529 നമ്പര്‍ ആംബുലന്‍സും കേരള രജിസ്‌ട്രേഷനുള്ള ടാക്ടറുമാണ് കൂട്ടിയിടിച്ചത്. രാത്രിയില്‍ ട്രാക്ടറിന്റെ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കാത്തതാണ് അപകടത്തിന് കാരണം. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗലാപുരം ദേര്‍ളക്കട്ട സ്വദേശി അബൂബക്കറിനെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകന്‍ ഉപ്പളയില്‍ നിന്നാണ് ആംബുലന്‍സിനെ വിളിപ്പിച്ചത്. അബൂബക്കറിനോടൊപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളും ഈ ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് തിരിക്കുകയായിരുന്നു. 

അപകടത്തില്‍ അബൂബക്കറിനും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. ഇവരെ മംഗലാപുരം കെ എസ് ഹെഗ്ഗ്‌ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവാഹനങ്ങള്‍ക്കും അപകടത്തില്‍ സാരമായി കേടുപറ്റിയിട്ടുണ്ട്.

Keywords: Manglore, Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.