തിരുവനന്തപുരം : കുട്ടികള്‍ക്കുള്ള സംസ്ഥാന ധീരതാ അവാര്‍ഡിന് ഏഴുപേര്‍ അര്‍ഹരായി. മുന്‍ വര്‍ഷത്തെ ദേശീയ ധീരതാ അവാര്‍ഡ് നേടിയ മൂന്നു കുട്ടികളുള്‍പ്പെടെ ഏഴുപേരെയാണ് സംസ്ഥാന അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കോട്ടയം മണിപ്പുഴയില്‍ മുനീര്‍ മുഹമ്മദ്, എറണാകുളം പറമ്പുകാട്ടില്‍ ഷലേഫ് ഷാജി, കോട്ടയം എരുമേലി സ്വദേശികളായ അഖില്‍ ബിജു, സുബിന്‍ മാത്യു, യദുകൃഷ്ണന്‍ വി. എസ്, കോട്ടയം കുമരകം സ്വദേശി ഗിരികൃഷ്ണന്‍, തിരുവനന്തപുരം കവടിയാര്‍ അഭയകൃഷ്ണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. മന്ത്രി എം. കെ. മുനീറാണ് അവാര്‍ഡ് വിവരം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ 72 വയസ്സുള്ളയാളുടെ ജീവന്‍ രക്ഷിച്ചതിനാണ് മുനീര്‍ മുഹമ്മദിന് അവാര്‍ഡ്. വാഹനങ്ങളൊന്നും നിര്‍ത്താതെ വന്നപ്പോള്‍ വഴിയുടെ മധ്യത്തില്‍ ഇറങ്ങിനിന്ന് കൈകാണിച്ച് വാഹനം നിര്‍ത്തിച്ച് ഇമ്മാനുവേല്‍ എന്നയാളെയാണ് ഈ 14 കാരന്‍ രക്ഷിച്ചത്. എരുമേലി സെന്റ് തോമസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുനീര്‍ മണിപ്പുഴ വെണ്‍കുറിഞ്ഞി കീച്ചേരി പുരയിടത്തില്‍ മുഹമ്മദിന്റെയും അസീനയുടെയും മകനാണ്.
കൂട്ടുകാരുമൊത്ത് കളിക്കുമ്പോള്‍ വേമ്പനാട് കായലില്‍ വീണ നാലുവയസ്സുകാരിയെ സാഹസികമായി രക്ഷിച്ചതിനാണ് വല്ലാര്‍പാടം പനമ്പുകാട് കൈമലാത്ത് ഷാജിയുടെ മകനായ ഷലേഫിന് അവാര്‍ഡ് ലഭിച്ചത്. കമ്പവലയുടെ കയറില്‍ തൂങ്ങി കായലിലേക്ക് ഇറങ്ങി നീന്തിച്ചെന്നാണ് ഷലേഫ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പനമ്പുകാട് സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷലേഫ്.
നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴ്ന്ന് മരണത്തിലേക്ക് നീങ്ങിയ തമിഴ്‌നാട് സ്വദേശിയെ രക്ഷിച്ച മൂന്നു കൂട്ടുകാരാണ് അഖിലും സുബിനും യദുകൃഷ്ണനും. ഈ രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. എരുമേലി കണ്ണിമല മഞ്ഞളരുവി തോട്ടിലെ തോണിക്കുഴി കയത്തിലാണ് സംഭവം. മറുനാട്ടുകാരനായ കാളിമുത്തുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മൂവരും അപകടത്തില്‍പ്പെടുന്ന സ്ഥിതിയുണ്ടായി. കൂലിപ്പണിക്കാരുടെ മക്കളാണ് മൂവരും. എരുമേലി കണ്ണിമല സെന്റ് ജെയിംസ് യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അഖില്‍ കണ്ണിമല പുതുവല്‍ വീട്ടില്‍ ബിജുവിന്റെയും ലേഖയുടെയും മകനാണ്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ സുബിന്‍ കണ്ണിമല കാട്ടിപുരയ്ക്കല്‍ മാത്യുവിന്റെയും ഷീബയുടെയും മകനാണ്. കണ്ണിമല സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍ വട്ടപ്പറമ്പില്‍ ശശിധരന്‍ നായരുടെയും സജിനിയുടെയും മകനാണ്.
തോട്ടില്‍വീണ സ്വന്തം സഹോദരിയെ രക്ഷിച്ചതിനാണ് ഗിരികൃഷ്ണയ്ക്ക് അവാര്‍ഡ്. നീന്തലറിയാഞ്ഞിട്ടും സഹോദരിയെ രക്ഷിച്ച ഗിരി സ്വന്തം ജീവന്‍ പണയംവെച്ചാണ് ഈ ധീരകൃത്യം നടത്തിയത്. കുമരകം പീടികച്ചിറ സതീഷിന്റെയും ബബിതയുടെയും മകനായ ഗിരി എസ്.കെ.എം പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് നിലംപൊത്തിയ വീട്ടില്‍ നിന്ന് സാഹസികമായി പത്തുമാസം മാത്രം പ്രായമുള്ള സഹോദരനെ രക്ഷിച്ചതിനാണ് തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരനായ അഭയകൃഷ്ണന് അവാര്‍ഡ് ലഭിച്ചത്. കാറ്റത്ത് വീടിന്റെ മേല്‍ക്കൂര താഴേക്ക് വരുന്നതുകണ്ട് അമ്മ തളര്‍ന്നുവീണപ്പോള്‍ കുഞ്ഞനുജനെ വലിച്ചുകൊണ്ട് അഭയകൃഷ്ണന്‍ കട്ടിലിനടിയിലേക്ക് നീങ്ങി. നിമിഷങ്ങള്‍ക്കകം മേല്‍ക്കൂര നിലംപതിച്ചു. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ അവാര്‍ഡ് ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കും. ഇതേ മാതൃകയില്‍ ആനുകൂല്യം നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി മുനീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment