Latest News

ലോകകപ്പില്‍ ക്യാമറയില്‍ പതിഞ്ഞു; അന്താരാഷ്‌ട്ര കോസ്‌മെറ്റിക്‌ കമ്പനിയുടെ മോഡലായി

ഒരു പക്ഷേ ഇതൊക്കെ കേള്‍ക്കുമ്പോള്‍ രണ്ടു നാലു ദിനം കൊണ്ടെരുത്തനെ...എന്ന്‌ ആരും പറഞ്ഞു പോകും. ലോകഫുട്‌ബോളില്‍ ബല്‍ജിയം ഒരു വലിയ ശക്‌തിയാണെന്നൊന്നും ആരും കരുതുന്നില്ല. എന്നാല്‍ ലോകകപ്പിലെ വമ്പന്‍ അട്ടിമറിക്കാരായി മുന്നേറിയ ബല്‍ജിയത്തിന്റെ വിജയം നാട്ടുകാരിയായ സുന്ദരി അലക്‌സാ ഡെസ്‌പീജിലിയാറേയ്‌ക്ക് മുന്നില്‍ തുറന്നിട്ടത്‌ ഏഴാം സ്വര്‍ഗ്ഗം. ക്വാര്‍ട്ടറില്‍ പുറത്തായ ബല്‍ജിയത്തിന്റെ ഒരു മത്സരത്തില്‍ അബദ്ധത്തില്‍ ക്യാമറയില്‍ പതിഞ്ഞ പതിനേഴുകാരിക്ക്‌ കിട്ടിയത്‌ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്‌ട്ര കമ്പനിയായ ലോറീയലിന്റെ മോഡലാകാനുള്ള അസുലഭ ഭാഗ്യം.

ഗ്രൂപ്പ്‌ എച്ചില്‍ റഷ്യയ്‌ക്ക് എതിരേയുള്ള മത്സരത്തില്‍ ടീമിനെ ഉത്തേജിപ്പിക്കാന്‍ ബല്‍ജിയത്തിന്റെ പതാകയുടെ നിറമുള്ള തൊപ്പിയും മുഖത്ത്‌ ചുവപ്പ്‌ മഞ്ഞ കറുപ്പ്‌ വരകളുമായി ഗ്യാലറിയില്‍ ഇരുന്ന അലെക്‌സാ ഏതോ ഛായാഗ്രാഹകന്റെ ലെന്‍സില്‍ പതിയുകയായിരുന്നു. പിന്നീട്‌ ഒരു അന്താരാഷ്‌ട്ര മാധ്യമത്തിലൂടെ പുറത്ത്‌ വന്ന അലെക്‌സയുടെ ചിത്രം വൈറലായി മാറുകയും ചെയ്‌തു. കളിയൊക്കെ തോറ്റ്‌ ബല്‍ജിയം മടങ്ങിയ കൂട്ടത്തില്‍ വീട്ടില്‍ തിരിച്ചെത്തിയ അലക്‌സാ ഒരു ഔദ്യോഗിക ഫേസ്‌ബുക്ക്‌ തുടങ്ങുകയും അതിന്‌ ഇപ്പോള്‍ രണ്ടു ലക്ഷം ലൈക്കുകളും ഉണ്ടാകുകയും ചെയ്‌തു.

ഇതിന്‌ പിന്നാലെ ആയിരുന്നു ലോറീയലിന്റെ കരാര്‍ അലക്‌സയ്‌ക്ക് ലഭിച്ചത്‌. അപ്രതീക്ഷിതമായി ഭാഗ്യം വന്നുചേര്‍ന്ന അലക്‌സാ ചൊവ്വാഴ്‌ച ഫ്രഞ്ച്‌ കമ്പനിയുടെ കരാര്‍ സ്വീകരിച്ചു. കക്ഷിയെ ഉല്‍പ്പന്നത്തിന്റെ മുഖമാക്കിക്കൊണ്ടുള്ള പരസ്യം ഉടന്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ പുറത്ത്‌ വരും. അതേസമയം ഈ ലോകകപ്പിലെ ഏറ്റവും വലിയ സൗഭാഗ്യവതി അലക്‌സ ആയിരിക്കുമെങ്കിലും ബെല്‍ജിയത്തെ ഈ ഭാഗ്യം തുണച്ചില്ല. ഗ്രൂപ്പില്‍ അമേരിക്കയെ മറികടന്ന്‌ ക്വാര്‍ട്ടര്‍ വരെയെത്തിയ അവര്‍ മെസ്സിയുടെ അര്‍ജന്റീനയോട്‌ ഒരു ഗോള്‍ വഴങ്ങി പുറത്താകുകയായിരുന്നു.

Keywords:  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.