Latest News

മുസ്ലിംലീഗ് അനുകൂല വ്യാപാരികളുടെ കൂട്ടായ്മ നിലവില്‍വന്നു

തിരൂര്‍: താലൂക്ക് കേന്ദ്രീകരിച്ച് മുസ്ലിംലീഗ് അനുകൂല വ്യാപാരികളുടെ കൂട്ടായ്മ നിലവില്‍വന്നു. താമസിയാതെ സംസ്ഥാനാടിസ്ഥാനത്തില്‍ ലീഗ് അനുകൂലികളായ വ്യാപാരികളുടെ സംഘടനയും കൊടിയും നിലവില്‍വരും. അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഇതിനകം രൂപമായിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സ്വീകരിച്ച നയം ലീഗ് വിരുദ്ധമായിരുന്നുവെന്ന് തിരൂരില്‍ ചേര്‍ന്ന ലീഗനുകൂല വ്യാപാരികളുടെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. തിരൂര്‍ ട്രസ്റ്റ് പ്ലൂസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍സാദത്ത് കള്ളിയത്ത്, ഇ. യൂസഫലി, സി. ജവഹര്‍, മുജീബ് പൂളക്കല്‍, എന്‍. ബാവ, സെഞ്ച്വറി നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

15 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും രൂപംനല്‍കി. നിലവില്‍ വ്യാപാരിവ്യവസായി ഏകോപനസമിതിയില്‍ പ്രവര്‍ത്തിക്കുന്ന ലീഗുകാരായ വ്യാപാരികള്‍ ഈ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, സി. മമ്മൂട്ടി എം.എല്‍.എ, സി. മുഹമ്മദലി, വെട്ടം ആലിക്കോയ, കെ.പി. ഹുസൈന്‍, കൊക്കോടി മൊയ്തീന്‍കുട്ടി തുടങ്ങിയവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായി അന്‍വര്‍ സാദത്ത് കള്ളിയത്ത് (പ്രസി.), ഇ. യൂസഫലി (വര്‍ക്കിങ് പ്രസി.), സി.കെ. ഹമീദ് നിയാസ്, ഷെഫീഖ്, സെഞ്ച്വറി നാസര്‍ (വൈസ് പ്രസി.), അപ്‌സര റസാഖ് (ജന. സെക്ര.), സി. ജവഹര്‍ (ജോ. സെക്ര), കെ.പി. അബ്ദുള്‍ അസീസ്, കെ.ഐ. നാസര്‍ (ജോ. സെക്ര.), ഹസു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ശേഷം നോമ്പുതുറയുമുണ്ടായി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.