Latest News

പൊലീസിന്‍െറ ക്രൂരമര്‍ദനത്തിനിരയായ ബാലന് ജാമ്യം

ജറൂസലം: ഇസ്രായേല്‍ പൊലീസിന്‍െറ ക്രൂരമര്‍ദനത്തിനിരയായി ജയിലിലടക്കപ്പെട്ട ഫലസ്തീന്‍ ബാലന് ജാമ്യം. ബാലനെതിരായ അന്വേഷണം മരവിപ്പിച്ചാണ് ജറൂസലം കോടതിയുടെ വിധി.

വ്യാഴാഴ്ചയാണ് അധിനിവിഷ്ട ജറൂസലമിലെ ശുഫാതില്‍ താരിഖ് അബ്ദുല്‍ ഖാദര്‍ എന്ന 15കാരനെ ഇസ്രായേല്‍ സേന ക്രൂരമര്‍ദനങ്ങള്‍ക്കിരയാക്കിയത്. മുഖം വികൃതമായ നിലയില്‍ ബാലനെ തടവിലിടുകയായിരുന്നു. ബന്ധുവായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന ബാലനെ ഇസ്രായേല്‍ കൊലചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയാണ് താരിഖിന് മര്‍ദനമേറ്റത്. 10 ദിവസത്തെ വീട്ടുതടങ്കല്‍, 2857 ഡോളര്‍ പിഴ, ശുഫാത്തിലേക്ക് കടക്കുന്നതിന് നിരോധം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. വിധികേട്ട ശേഷം പിതാവ് സലാഹ് അബ്ദുല്‍ഖാദര്‍, ആരോപിക്കപ്പെട്ട കുറ്റത്തിന് യാതൊരു തെളിവുമില്ളെന്നും തന്‍െറ മകന്‍ നിരപരാധിയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലെ ഫ്ളോറിഡയില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദറും കുടുംബവും അവധിക്കാലം ചെലവഴിക്കാനാണ് ജറൂസലമിലത്തെിയത്. അമേരിക്കന്‍ പൗരത്വമുണ്ട് ഈ കുടുംബത്തിന്. സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും നല്ലരീതിയിലുള്ള അന്വേഷണം നടത്തണമെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു.

Keywords: world News, Court, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.