Latest News

മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി

ബഗ്ദാദ്: ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലായ 46 മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിച്ചു. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളോടാണ് സഹായം തേടിയത്. ഈ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

അതേസമയം, തിക്രിത്തില്‍ നിന്നു വിമതര്‍ മാറ്റിയ നഴ്‌സുമാര്‍ മൊസൂളിലെത്തി. ഇവരെ ഇപ്പോള്‍ അല്‍ ജിഹാരി ആശുപത്രിക്കു സമീപമുള്ള ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഈ മുറിയില്‍ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെങ്കിലും നഴ്‌സുമാര്‍ സുരക്ഷിതരാണ്. മുറിക്കു പുറത്ത് വിമതരുടെ കാവലുണ്ട്. പ്രാദേശികസമയം രാത്രി എട്ടുമണിയോടെയാണ് ഇവരെ മൊസൂളില്‍ എത്തിച്ചത്.

നഴ്‌സുമാരുമായി ഇറാഖിലെ നഴ്‌സായ അജീഷ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് 
അജീഷ് മാധ്യമങ്ങളോട്‌ വ്യക്തമാക്കി. വെളളിയാഴ്ച പുലര്‍ച്ചെ നഴ്‌സുമാര്‍ വീട്ടിലേക്കു വിളിച്ചുവെന്ന് മാതാപിതാക്കളും ബന്ധുക്കളും അറിയിച്ചു. നിലവില്‍ സുരക്ഷിതരാണെങ്കിലും സ്ഥിതി ആശങ്കാജനകമാണെന്ന് നഴ്‌സുമാര്‍ അറിയിച്ചുയ 

മുറിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ നഴ്‌സുമാരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിപ്പോയി. മൊസൂളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്ന മുറിയുടെ അടുത്താണ് തല്‍ അഫാര്‍ വിമാനത്താവളം. വിമതര്‍ ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചാല്‍ ഇന്ത്യയ്ക്ക് രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. തല്‍ അഫാര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനമയച്ചു മുഴുവന്‍ നഴ്‌സുമാരയെും റെഡ്
ക്രസന്റിന്റെ സഹായത്തോടെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇറാഖിലെ ഇന്ത്യന്‍ എംബസി ശ്രമം ആരംഭിച്ചു. എന്നാല്‍ നഴ്‌സുമാരെ വിമതര്‍ വിട്ടയയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.