Latest News

‘ലോണുമായി കാംബ്ളി മുങ്ങി’; വിവരം തേടി പത്രപരസ്യം

മുംബൈ: ലോണ്‍ തിരിച്ചടക്കാതെ മുങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിയെ കുറിച്ച് വിവരം തേടി പത്രപരസ്യം. പ്രാദേശിക മറാത്തി പത്രങ്ങളില്‍ ഡോമ്പിവലി സിറ്റി കോഓപറേറ്റിവ് ബാങ്കാണ് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയത്. 

ബാങ്ക് നല്‍കിയ ലോണ്‍ തിരിച്ചടക്കുന്നതില്‍ വിനോദ് കാംബ്ളിയും ഭാര്യ ആന്‍ഡ്രിയയും വീഴ്ചവരുത്തിയതായി പരസ്യത്തില്‍ പറയുന്നു. ലോണ്‍ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയ ഇരുവരെയും കുറിച്ച് പിന്നീട് ഒരു വിവരവുമില്ല, അതിനാലാണ് പരസ്യം നല്‍കുന്നത്-പരസ്യത്തില്‍ പറയുന്നു. കാംബ്ളിയെയും ഭാര്യയെയും കണ്ടാല്‍ വിവരമറിയിക്കാന്‍ വായനക്കാരോട് ബാങ്ക് ആവശ്യപ്പെടുന്നു. 

ഇവര്‍ താമസിക്കുന്നതെവിടെയെന്ന് അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍, പ്രശസ്തനായ വിനോദ് കാംബ്ളി കഴിയുന്നത് എവിടെയാണെന്നത് പരസ്യമായിരുന്നിട്ടും ബാങ്ക് ഏതാനും ചില മറാത്തി പത്രങ്ങളില്‍ വിവരം തേടി പരസ്യം നല്‍കിയത് ദുരൂഹമാണ്. 

കാംബ്ളിയുടെ വീടുള്ള ബാന്ദ്രയിലെ ദ ജ്വല്‍ ഹൗസിങ് സൊസൈറ്റി അദ്ദേഹത്തോട് കുടിശ്ശിക  അടച്ചില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയത് വാര്‍ത്തയായിരുന്നു. 

മാസങ്ങള്‍ക്കുമുമ്പ് കാറോടിച്ചുപോകവെ ഹൃദയാഘാതമുണ്ടായ കാംബ്ളിയെ ട്രാഫിക് പൊലീസ് ഹോസ്പിറ്റലിലത്തെിച്ച് രക്ഷിച്ചതും വാര്‍ത്തയായിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.