Latest News

തെങ്ങ് കടപുഴകി ദേഹത്തു വീണ് കര്‍ഷകന്‍ മരിച്ചു

നീലേശ്വരം: വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി ദേഹത്തു വീണ് കര്‍ഷകന്‍ മരിച്ചു. കിനാനൂര്‍ കരിന്തളം കൂവാറ്റിയിലെ ചിറക്കര നാരായണന്‍ നായര്‍ (68) ആണു മരിച്ചത്.

വീടിനു മുന്‍വശത്തെ കൂവാറ്റി ചാലിലെ ക്രോസ്ബാറില്‍ ചപ്പും ചവറും അടിഞ്ഞു വെള്ളം പറമ്പിലൂടെ ഒഴുകുന്നതിനാല്‍ ചോയ്യംകോട് കക്കോലിലെ ആലാമിക്ക് ഒപ്പം ഇതു നീക്കുന്നതിനിടെയാണ് തെങ്ങ് ദേഹത്തേക്ക് കടപുഴകി വീണത്. തല്‍ക്ഷണം മരിച്ചു. 

കൂവാറ്റി എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്, ജനശ്രീ യൂണിറ്റ് ചെയര്‍മാന്‍, കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

പരേതനായ ഉണ്ടറുതി കണ്ണന്‍ നായര്‍- ചിറക്കര കല്യാണിയമ്മ എന്നിവരുടെ മകനാണ്. ഭാര്യ- പട്ടേന്‍വീട്ടില്‍ സരോജിനി.മക്കള്‍- സുരേശന്‍ പ്രസാദം, ഗിരിജ. മരുമക്കള്‍- രൂപ (കുറുഞ്ചേരി), കരിച്ചേരി ബാലകൃഷ്ണന്‍ (കാലിച്ചാംപൊതി). സഹോദരങ്ങള്‍- ശ്രീധരന്‍, കുഞ്ഞിരാമന്‍, രാഘവന്‍, ഭാരതി ചന്ദ്രമതി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.