മുംബൈ: ശിവസേന എംപിമാര്‍ റംസാന്‍ നോമ്പുകാരനെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവം അപലപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും ബഹളം ഉയര്‍ത്തി.
മഹരാഷ്ട്രയിലെ സദനിലെ ജീവനക്കാരനെയാണ് 11 ശിവസേന എംപിമാര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ചത്. മഹാരാഷ്ട്രക്കാരുടെ രീതിയിലുള്ള ഭക്ഷണം നല്‍കാത്തതില്‍ കുപിതരായാണ് എംപിമാര്‍ റസിഡന്റ് മാനേജരായ അര്‍ഷാദിനെ നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്ചത്.
മഹാരാഷ്ട്ര സദനിലെ ഭക്ഷണവിതരണത്തിലെ ചുമതലക്കാരായ ഐആര്‍സിടി ഇതു സംബന്ധിച്ച് മഹാരാഷ്ട്ര സദന്‍ റസിഡന്റ് കമ്മീഷണര്‍ ബിപിന്‍ മാല്ലിക്കിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം ജൂലൈ 17ന് ഇമെയില്‍ മുഖേന പരാതി നല്‍കിയിട്ടുള്ളത്. പ്രമുഖ ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെസമയം ശിവസേന എംപിമാരുടെ നടപടി അപലപനീയമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പറഞ്ഞു. മഹാരാഷ്ട്രയില്‍ നടന്നത് നടക്കാന്‍ പാടില്ലാത്തതാണെന്നും അദ്വാനി പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment