കാസര്‍കോട്: കേരള വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണനയ്ക്കുവന്ന 53 കേസുകളില്‍ 24ഉം തീര്‍പ്പാക്കി. നാലു പുതിയ പരാതികള്‍ കമ്മീഷന് ലഭിച്ചു.
അരയിയില്‍ ജനപ്രതിനിധി ഭൂമികൈയ്യേറിയെന്ന പരാതി തീര്‍പ്പാക്കുന്നതിന് എഡിഎമ്മിന് കൈമാറി. ബേക്കല്‍ സ്വദേശിനി കമലാക്ഷിക്ക് വീട്ടിലേക്ക് ബന്ധു വഴികൊടുക്കുന്നില്ലെന്ന പരാതി കമ്മീഷന്‍ ഇടപെട്ട് പരിഹരിച്ചു.
നീലേശ്വരം സ്വദേശികളായ സഹോദരിമാരും സഹോദരന്‍മാരും തമ്മിലുളള സ്വത്തു തര്‍ക്കം പരിഹരിക്കാനും തീരുമാനമായി. രാവണേശ്വരത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ അധിക്ഷേപിച്ചെന്ന പരാതിയിലും തീര്‍പ്പാക്കി . ജില്ലയില്‍ വനിതാകമ്മീഷന് ലഭിക്കുന്ന പരാതികള്‍ പൊതുവേ കുറവാണ്. പോലീസ് എതിര്‍കക്ഷികളായ നാലു പരാതികള്‍ പരിഗണിച്ചെന്നും കമ്മീഷനംഗം ഡോ. ലിസി ജോസ് പറഞ്ഞു.
എ.ഡി.എം എച്ച്. ദിനേശന്‍, കമ്മീഷന്‍ പാനല്‍ അഭിഭാഷകന്‍ അഡ്വ. ജോസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍, വനിതാസെല്‍ സി.ഐ ശുഭാവതി, എസ്.ഐ ഉഷാകുമാരി എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്കായി വനിതാകമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment