ബീഹാര്‍: സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് ബീഹാറില്‍ 54 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാപൂര്‍ മിഡില്‍ ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടത്.
Keywords: Bihar, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്‌നം കണ്ടെത്തിയ ഉടന്‍ തന്നെ കുട്ടികളെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നല്‍കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.
ഒരു വര്‍ഷം മുമ്പ് ബീഹാറിലെ ധര്‍മസതി ഗന്ധമന്‍ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ വിഷബാധയില്‍ 23 കുട്ടികള്‍ മരിച്ചിരുന്നു.


No comments:
Post a Comment