ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍ ഒരുങ്ങുന്നു. ‘മാള്‍ ഓഫ് ദി വേള്‍ഡ്’ എന്ന് പേരിട്ട വന്‍കിട പദ്ധതിക്ക് ദുബൈ ഗവണ്‍മെന്റ് തുടക്കം കുറിച്ചു. യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന മാളില്‍ നൂറ് ഹോട്ടലുകളും 20,000 മുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടും. ഇതോടൊന്നിച്ച് തീം പാര്‍ക്കുകളും തിയേറ്ററുകളും മെഡിക്കല്‍ ടൂറിസം സൗകര്യങ്ങളും ഉണ്ടാകും. ശൈഖ് സായിദ് റോഡില്‍ 7 കിലോമീറ്റര്‍ സ്ഥലത്താണ് മാള്‍ വ്യാപിച്ചുകിടക്കുക.
അതേസമയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്നോ എന്ന് പൂര്‍ത്തിയാകുമെന്നോ ദുബൈ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.
Keywords: Dubai, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന മാളില്‍ നൂറ് ഹോട്ടലുകളും 20,000 മുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടും. ഇതോടൊന്നിച്ച് തീം പാര്‍ക്കുകളും തിയേറ്ററുകളും മെഡിക്കല്‍ ടൂറിസം സൗകര്യങ്ങളും ഉണ്ടാകും. ശൈഖ് സായിദ് റോഡില്‍ 7 കിലോമീറ്റര്‍ സ്ഥലത്താണ് മാള്‍ വ്യാപിച്ചുകിടക്കുക.
അതേസമയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്നോ എന്ന് പൂര്‍ത്തിയാകുമെന്നോ ദുബൈ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

No comments:
Post a Comment