ദുബൈ: റംസാനിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ ജന സാനിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ദുബൈ കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ സൗഹൃദത്തിന്റെ സന്ദേശവുമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ ജനനന്മ തപസ്സ്വി സ്വാമികള്‍ ഇഫ്ത്താര്‍ മീറ്റില്‍ പങ്കുചേര്‍ന്നു.
കലുഷിത ലേക ക്രമത്തില്‍ മത മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശവാഹകരാകാന്‍ വ്രതവും സഹനവും പ്രചോദനമാകുമെന്നും മതങ്ങളെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ മതമുത്‌ഘോഷിക്കുന്ന മഹത്തായ സ്‌നേഹ സന്ദേശങ്ങള്‍ ഉള്‍കൊള്ളാത്തവരാണെന്നും മതേതര നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ സ്വാമികള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഉസ്താദ് മുഹമ്മദ് നദീര്‍ ബാഖവി ഈരാറ്റുപേട്ട മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന നേതാക്കളായ മുഹമ്മദ് വെന്നിയൂര്‍, ബീരാവുണ്ണി തൃത്താല, പി.വി റയീസ്, നാസര്‍ കുറ്റിച്ചിറ, മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ കല്‍മട്ട, പ്രിയ കുമാര്‍, ഹരിലാല്‍, വിനു കുമാര്‍ (ശാന്തിഗിരി ദുബൈ) എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഒ.കെ ഇബ്രാഹിം നന്ദി പറഞ്ഞു.

Keywords: Dubai, Ifthar, KMCC, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment