Latest News

കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുമായി സഅദിയ്യയുടെ മുറ്റത്ത് പതിനായിരങ്ങള്‍ ആത്മീയ സാഗരം തീര്‍ത്തു

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രാര്‍ത്ഥനാ പുണ്യം തേടി ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒത്തു കൂടിയത് പതിനായിരങ്ങള്‍. സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. 

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും പ്രിതനിധികളെത്തിയിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും ദിക്‌റ് സ്വലാത്തുകളുമായി ഒരു രാത്രി മുഴുവന്‍ പാപമോചനത്തിനിരന്ന് തേടിയ വിശ്വാസി സഹസ്രങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ് അര്‍ധരാത്രി പിന്നിട്ട് പിരിഞ്ഞ് പോയത്. 

സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ റമളാന്‍ സന്ദേശം വിശ്വാസികള്‍ക്ക് കൈമാറി. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ത്തു.
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം ഖാസി എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി, 

ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോബ് തുറയും ഏറെ ശ്രദ്ധേയമായി. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തിലെ അനുഗ്രഹീത ദിനമായി മാറുകയായിരുന്നു വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ സമ്മേളനം.
സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് യു. പി. എസ് തങ്ങള്‍ നായ്മാര്‍മൂല, എ. പി. അബ്ദുല്ല മുസ്ലിയാര്‍ മണിക്കോത്ത്, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍, സി. അബ്ദുല്ല ഹാജി ചിത്താരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇബ്രാഹിം സഖാഫി അജുമാന്‍, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി, സുലൈമാന്‍ കരിവെള്ളുര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്മദ് മൗലവി കുണിയ, ജലീല്‍ സഖാഫി മാവിലാടം, പാറപ്പള്ളി ഖാദിര്‍ ഹാജി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, സിദ്ധീഖ് സിദ്ധീഖി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജഅ്ഫര്‍ സ്വാദിഖ് സി. എന്‍, സുബൈര്‍ എയ്യള, അബ്ദുല്‍ റഹ്മാന്‍ ഹാജി റഹ്മാനിയ്യ, തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഫലസ്തീനില്‍ ഇസ്രയേല്‍ അതിക്രമത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥന നടത്തി.
വിവിധ സി. ഡി.കളുടെ പ്രകാശനം പി. ബി. അഹ്മദ് ഹാജി ചെങ്കള, . ടി. സി. മുഹമ്മദ് കുഞ്ഞി ഹാജി, എം. ടി. പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, അലവി ഹാജി ബേകക്ല്#, അബ്ദദുല്‍ റഹ്മാന്‍ ബോവിക്കണം എന്നിവര്‍ നല്‍കി നര്‍വഹിച്ചു. രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ അബ്്ദുല്ല ഹാജി കളനാട് പതാക ഉയര്‍ത്തി.
പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് സ്വാലിഹ് സഅദി തളപറമ്പയുടെ നേതൃത്വത്തില്‍ നടന്ന തൗബ മജ്‌ലിസ് വിശ്വാസികള്‍ക്ക് അനുഗ്രഹീത അനുഭവമായി. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി നേതൃത്വം നല്‍കി. പാറപ്പള്ളി ഇസ്മാഈല്‍ സഅദി സ്വാഗതവും സലാഹുദ്ധീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.


Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.