ബുറൈദ: ബുറൈദയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണുര്‍ കോയോട് ബാങ്ക്മുക്ക് പി കെ ഹൗസില്‍ അബ്ദള്‍റഹുമാന്റെ മകന്‍ അബ്ദള്‍റാഷിദ് (40) മരിച്ചു. ബുറൈദ അല്‍ഉദൈബ് മിഠായി വിതരണ കമ്പനിയിലെ സെയില്‍സ്മാന്‍ ആയിരുന്നു.
ബുറൈദയില്‍ നിന്ന് അല്‍ഖസിം പ്രവശ്യയിലെ വിവിധ സ്ഥലങ്ങളില്‍ മിഠായി വിതരണം നടത്തി മടങ്ങവെ താമസ്ഥലത്തിന് മുന്ന് കിലോമീറ്റര്‍ അകലെ ഹുയിലാന്‍ എന്ന സ്ഥലത്തുവച്ച് റാഷിദ് ഓടിച്ചിരുന്ന വാഹനം ഇരുമ്പ് പോസ്റ്റിലും മരത്തിലും ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു.
അപകടത്തിന് തൊട്ടുമുമ്പ് ഭാര്യ നാഫിലയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കാത്തിരുന്ന നാഫിലയെത്തേടി മരണവാര്‍ത്തയാണ് എത്തിയത്. 15 വര്‍ഷമായി ബുറൈദയിലുള്ള റാഷിദ് നാലുവര്‍ഷം മുമ്പാണ് അവധികഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയെത്തിയത്. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ താമസത്തിന് പോകാനിരിക്കെയാണ് മരണം.
ബുറൈദ സ്‌കൂളില്‍ പഠിക്കുന്ന റിബഫാത്തിമ, റിജാഫാത്തിമ, സക്കീന റിസ്‌ന എന്നിവര്‍ മക്കളാണ്. മാതാവ് പരേതയായ സക്കീന. സഹോദരന്‍ അബ്ദള്‍റഷീദ് ബുറൈദയില്‍ ജോലിചെയ്യുന്നു. സെട്രല്‍ ആസ്പത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെത്തന്നെ മറവുചെയ്യും. നടപടികള്‍ക്കായി സക്കീര്‍ പത്തറ, റസാഖ് പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.
Keywords: Buraidah, Accident, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment