കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കേണ്ട പ്രതിയുമായി ഹരിയാനയിലേക്കു പോയി അവിടെവച്ചു കാണാതായ എഎസ്ഐക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ സായുധ പൊലീസ് ക്യാംപിലെ എഎസ്ഐ സനാതനനെയാണു കഴിഞ്ഞ ദിവസം ചണ്ഡീഗഡിലെ നാരായണ്ഗഡില്വച്ചു കാണാതായത്.
ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രാജേഷ് ഭരദ്വാജിനെ നാരായണ്‍ഗഡ് കോടതിയില്‍ ഹാജരാക്കാനാണു സനാതനന് എആര്‍ ക്യാംപിലെ മറ്റു രണ്ടു പൊലീസുകാര്‍ക്കൊപ്പം പോയത്.
കഴിഞ്ഞ ദിവസം രാവിലെ മുറിയില്‍നിന്നു പുറത്തേക്കുപോയ സനാതനന് പിന്നീടു തിരിച്ചുവന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ പറഞ്ഞു. നഗരത്തില്‍ ഇയാളെ കണ്ടെത്തിയ ചില മലയാളികള്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും പിന്നീട് വിവരമൊന്നുമില്ല.

ഔദ്യോഗിക മൊബൈല്‍ ഓഫ് ചെയ്ത നിലയിലാണ്. നാരായണ്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയ കേരള പൊലീസ്, റയില്‍വേ പൊലീസിന്റെ സഹായത്തോടെയും തിരച്ചില്‍ തുടരുകയാണ്. കോടതി നടപടികള്‍ പൂര്ത്തിയാക്കിയശേഷംബുധനാഴ്ച മറ്റു രണ്ടു പൊലീസുകാരും പ്രതിയുമായി മടങ്ങും.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment