Latest News

ഓട്ടോറിക്ഷയില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് മൂന്നു യാത്രകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: ദേശീയപാതയില്‍ തലശേരിക്ക് സമീപം തലായിയില്‍ ഓട്ടോറിക്ഷയില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് മൂന്നു യാത്രകാര്‍ക്കു പരിക്കേറ്റു. ഇവരെ തലശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ആറിനാണ് അപകടമുണ്ടായത്. തലായി പ്രസ്‌വളപ്പിലെ അബ്ദുള്‍ റഹ്മാന്‍ (70), മകന്‍ മുഹമ്മദലി (45), മറ്റൊരു യാത്രക്കാരനായ സാദിഖ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.

Keywords: Kannur, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.