വ്യാഴാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മദ്യപിച്ച് ബഹളം വച്ച വിനോദ് കുമാറിനെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വാരാപ്പുഴ പെണ്‍വാണിഭക്കേസിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്.
വിനോദ് കുമാറിന്റെ ഭാര്യ പുഷ്പയും ഈ കേസില്‍ പ്രതിയാണ്. പുഷ്പയുടെ ബന്ധത്തില്‍പ്പെട്ട കാ്‌സര്‍കോട് മധൂര്‍ സ്വദേശിനിയായ പെണ്‍ക്കുട്ടിയെ ഇവര്‍ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുകയായിരുന്നു. വാരാപ്പുഴയില്‍ വച്ചാണ് പെണ്‍ക്കുട്ടി പെണ്‍വാണിഭസംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ട വിവരം പുറത്ത് വന്നത്. പോണ്‍ക്കുട്ടി കോടതിയില്‍ ഹാജരായി മൊഴി നല്‍കുകയായിരുന്നു.
പോലീസ് മൊഴിയെടുത്തപ്പോള്‍ കാഞ്ഞങ്ങാട് പടന്നക്കാട്, കാസര്‍കോട് വിദ്യാനഗറിലെ വിവിധ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ താന്‍ പീഡനത്തിന് ഇരയായതായി പെണ്‍ക്കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് പോലീസും വിദ്യാനഗര്‍ പോലീസും കേസെടുത്തിരുന്നു.
പെണ്‍ക്കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുന്നതിന് മുമ്പ് വിനോദ് കുമാറും പീഡിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിനോദ് കുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Keywords:Kasargod, Sex Racket, Police, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment