Latest News

മഴ പെയ്യിക്കുന്നതിനു വേണ്ടി ഇന്ത്യയില്‍ നടക്കുന്ന വിചിത്രമായ ആചാരങ്ങള്‍

മഴക്കാലമാകുന്നതോടെ മഴ പെയ്യിക്കുന്നതിനു വേണ്ടി നമ്മുടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ പലവിചിത്രമായ ആചാരങ്ങളും നടക്കാറുണ്ട്. ഗ്രാമീണ കര്‍ഷകരാണ് വിചിത്രമായ ആചാരങ്ങളുടെ വക്താക്കള്‍. മഴദേവന്‍മാരെ പ്രീതിപ്പെടുത്താനായി നടത്തുന്ന ആചാരങ്ങള്‍ വിചിത്രമായി തോന്നുമെങ്കിലും അവരെ സംബന്ധിച്ചു വളരെ പ്രധാന്യമാണുള്ളത്.

മഴ വൈകുതോറും ആചാരങ്ങളുടെ എണ്ണം കൂടും. മണ്ണില്‍ കുളിക്കുന്നതും തവളകളെ വിവാഹം കഴിപ്പിക്കുന്നതടക്കമുള്ള വിചിത്രമായ നിരവധി ആചാരങ്ങളാണുള്ളത്. എല്ലാ ആചാരങ്ങളും അതിന്റേതായ രീതിയിലാണ് നടക്കുന്നത്. മഴക്കു വേണ്ടി ആയിരകണക്കിനാളുകളാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ ആചാരങ്ങളുമായി പ്രാര്‍ഥിക്കുന്നത്.

മഴ പെയ്യിക്കുന്നതിനു വേണ്ടി മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഗ്രാമപ്രദേശിങ്ങളില്‍ നടക്കാറുള്ള ആചാരമാണ് തവള കല്യാണം. പരമ്പരാഗത രീതിയിലാണ് വിവാഹചടങ്ങുകള്‍. വിവാഹിതരാകുന്ന ആണ്‍തവളയെ രാജയെന്നും പെണ്‍തവളയെ റാണിയെന്നുമാണ് വിളിക്കുന്നത്. തവളകളുടെ കല്യാണം ആചാരപ്രകാരം കഴിയുന്നതോടെ മഴപെയ്യുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

മഴപെയ്യുന്നതിനു അഹമ്മദാബാദുകാര്‍ പ്രത്യേക പൂജയാണ് നടത്തുന്നത്. വെള്ളം നിറച്ച കുട്ടകങ്ങളില്‍ പൂവിതളുകള്‍ ഇട്ടു അതില്‍ കയറി ഇരുന്നാണ് പൂജാരി മഴദേവന്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പൂജ നടത്തുന്നത്. പ്രജന്യ യഗ്യ എന്ന പേരിലാണ് ഈ പൂജ അറിയപ്പെടുന്നത്.

മഴക്കു വേണ്ടി അലഹബാദില്‍ കുട്ടികളാണ് പ്രാര്‍ഥിക്കുന്നത്. ചെളിയില്‍ കിടന്നുരുണ്ട്, ദേഹമാസകലം ചെളിനിറച്ചാണ് ഇവര്‍ പ്രാര്‍ഥിക്കുന്നത്.
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=14704&r_id=W1esQ

Keywords:India, Rain, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.