ബാംഗൂര്‍: ആറു വയസുകാരി സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബാംഗൂരിലെ പ്രശസ്തമായ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടു കായിക അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. സ്കൂളിലെ ജിംനേഷ്യം ഇന്‍സ്ട്രക്ടര്‍മാരായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രക്ഷോഭം നടത്തുന്ന മാതാപിതാക്കളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി അറസ്റ്റിലായത്. ഇതോടെ കേസില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ, സ്കൂളിലെ സ്കേറ്റിങ് ഇന്‍സ്ട്രക്ടറായ മുസ്തഫ(32)യെ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂക്ഷണം തടയുന്ന ഐപിസി 376 ഡി വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതിനിടെ സ്കൂള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ സുരക്ഷാ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്കൂള്‍ താത്കാലികമായി അടച്ചത്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു വിവാദമായ സംഭവം. പക്ഷെ ഒരാഴ്ച കഴിഞ്ഞാണ് മാനഭംഗത്തിനിരയായ വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഇതേത്തുടര്‍ന്ന് വന്‍ പ്രക്ഷോഭങ്ങളാണ് ബാംഗൂരില്‍ അരങ്ങേറിയത്.
Keywords:Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment