കൊച്ചി: വിവാഹമോചനത്തിനായി ദീലിപും മഞ്ജുവാര്യരും സംയുക്ത ഹര്‍ജി നല്‍കി. എറണാകുളം കലൂരിലെ പ്രത്യേക കുടുംബകോടതിയിലാണ് കാലത്ത് 9.40 മണിയോടെയെത്തി ഇവര്‍ ഹര്‍ജി നല്‍കിയത്. ജഡ്ജിയുടെ ചേംബറില്‍ എത്തിയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ഇരുവരും അര മണിക്കൂറോളം നേരം ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ജി പതിനൊന്ന് മണിക്ക് പരിഗണിക്കും.
കൗണ്‍സലിങ്ങിന് ശേഷം ഇരുവരും പിരായാനുളള തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ കോടതി അന്തിമതീരുമാനം എടുക്കും. മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച എറണാകുളം കുടുംബക്കോടതി പരിഗണിച്ചെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. സംയുക്ത ഹര്‍ജി നല്‍കിയതോടെ ദിലീപ് സ്വന്തം നിലയ്ക്ക് നല്‍കിയ ഹര്‍ജി അസാധുവായരിക്കുകയാണ്.
ജൂണ്‍ അഞ്ചിനാണ് ദിലീപ് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മഞ്ജുവാര്യര്‍ തന്നെ മാനസികമായി പീഢിപ്പിക്കുന്നുവെന്നും അത് നിയമത്തിന്റെ ദൃഷ്ടിയില്‍ ക്രൂരതയാണെന്നും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്.
ദിലീപിന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
1998 ഒക്ടോബര്‍ 20 ന് ആലുവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് അഭിനയം നിര്‍ത്തിയ മഞ്ജു 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
ഒന്നര വര്‍ഷത്തോളമായി ഇരുവരും പിരിഞ്ഞു ജീവിക്കുന്നു. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും സംയുക്ത ഹര്‍ജി നല്‍കിയതോടെ സങ്കീര്‍ണമായ നടപടിക്രമങ്ങളില്ലാതെ ആറുമാസമാകുമ്പോള്‍ വിവാഹമോചനം സാധ്യമാകും.
Keywords: Kochi, Dileep, Manju Warrier, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment