കോഴിക്കോട്: സ്ത്രീധന ബാക്കിയായി ഒന്നേമുക്കാല്‍ പവന്‍ ആവശ്യപ്പെട്ടു പീഡിപ്പിച്ചതിനെതുടര്‍ന്നു യുവതി ജീവനൊടുക്കിയ കേസില്‍ അമ്മായിയമ്മക്ക് ഏഴുവര്‍ഷം തടവ്. പുതുപ്പാടി ചോലോട്ടില്‍ സൗമ്യ (20) മരിച്ച കേസിലാണ് ഭര്‍ത്താവിന്റെ അമ്മ കൂടരഞ്ഞി കുട്ടക്കാരി കോളനിയിലെ വള്ളിയെ (47) കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരിയാണെന്നു കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.ജഡ്ജി സി. കൃഷ്ണകുമാര്‍ ആണു ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ സ്ത്രീധന പീഡനം സംശയാസ്പദമായി തെളിഞ്ഞതായി കോടതി പറഞ്ഞു.
കേസിലെ മറ്റു പ്രതികളായ സൗമ്യയുടെ ഭര്‍ത്താവ് ഗിരീഷ് (30), വള്ളിയുടെ സഹോദരി ഗംഗ (42) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. മറ്റൊരു പ്രതിയായ ഭര്‍തൃസഹോദരിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.
കൂടരഞ്ഞിയിലെ ഭര്‍തൃവീട്ടില്‍ 2008 മാര്‍ച്ച് രണ്ടിനാണ് സൗമ്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ആറുമാസത്തിനുശേഷം ഓഗസ്റ്റ് 30നു സൌമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചികില്‍സയിലായിരിക്കെ അന്നത്തെ കുന്നമംഗലം മജിസ്ട്രേട്ട് നിസാര്‍ അഹമ്മദിനു സൌമ്യ നല്‍കിയ മരണമൊഴിയും ബന്ധുക്കളുടെ മൊഴികളുമാണ് കേസില്‍ നിര്‍ണായകതെളിവായത്.
2007 ഏപ്രില്‍ 22 നാണ് ഗിരീഷും സൗമ്യയും വിവാഹിതരായത്. വിവാഹസമയം എട്ട് പവനും 10,000 രൂപയും ഗിരീഷിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ വിവാഹസമയം 10,000 രൂപയും ആറേ കാല്‍ പവനും മാത്രമെ സൗമ്യയുടെ വീട്ടുകാര്‍ക്ക് നല്‍കാനായുള്ളൂ.
സ്ത്രീധന ബാക്കിയായി ഒന്നേ മുക്കാല്‍ പവനു വേണ്ടി ഗിരീഷിന്റെ വീട്ടുകാര്‍ സൗമ്യയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നാണു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്‍ ഹാജരായി.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17227575&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@
Keywords: Kozhikode, Court Order, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment