തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിന് തീപ്പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സ്‌കൂള്‍ സ്ഥാപകനും ഹെഡ്മിസ്ട്രസും അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടക്കം 11 പ്രതികളെ കോടതി വെറുതെവിട്ടു. 2004 ജൂലായ് 16 നാണ് കൃഷ്ണാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തീപ്പിടിത്തം ഉണ്ടായത്. 200 ഓളം കുട്ടികള്‍ തീപ്പിടിത്തമുണ്ടായ സ്‌കൂളില്‍ ഉണ്ടായിരുന്നു.
Keywords: Tamil Nadu, Court Order, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment