ന്യൂഡല്‍ഹി: ബോളിവുഡിലെ താരദമ്പതികളില്‍ മാതൃകാ ദമ്പതികള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നവരാണ് ഹൃത്വിക് റോഷനും ഭാര്യ സൂസന്‍ ഖാനും. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അഭ്യൂഹം പ്രചരിക്കുന്നതിനിടെ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കി ഹൃത്വിക് റോഷന്‍ പത്രക്കുറിപ്പും വന്നതോടെ ആരാധകരുടെ ഹൃദയം നുറുങ്ങി.
കേരളത്തില്‍ ഇപ്പോള്‍ ദിലീപ് - മഞ്ജു വാര്യര്‍ ദാമ്പത്യത്തകര്‍ച്ചയുടെ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഹൃത്വികിന്റെ വിവാഹ മോചനവും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. കാരണം എന്തെന്നല്ലേ? ദിലീപിന്റെ സ്വത്തില്‍ ഒരു പൈസ പോലും വേണ്ടെന്ന് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചെങ്കില്‍ ഹൃത്വിക്കിന്റെ പക്കല്‍നിന്നു നഷ്ടപരിഹാരമായി 400 കോടി രൂപ വേണമെന്നാണ് സൂസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ ഇരുവരും ചേര്‍ന്ന് സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സൂസന്‍ ഡിമാന്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്.
ഒക്‌ടോബര്‍ 31നാണ് കേസ് ഇനി പരിഗണിക്കുക. ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. എട്ടു വയസുള്ള റെഹാനും ആറു വയസുള്ള റിദാനും. വേര്‍പിരിഞ്ഞാണ് കഴിയുന്നതെങ്കിലും മക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചിരുന്നു. 'ദി ചാര്‍കോള്‍ പ്രോജക്ട്' എന്ന പേരില്‍ പ്രമുഖ ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസ് സ്ഥാപനം നടത്തുകയാണ് സൂസന്‍.

Keywords: Delhi, Rithik Roshan, Divers Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment