Latest News

ശത്രുത മറന്ന് ഇഫ്താര്‍ പാര്‍ട്ടിയില്‍ ആലിംഗനം ചെയ്ത് ഷാരൂഖും സല്‍മാനും

മുംബൈ: ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള ശത്രുത പരസ്യമാണ്. എന്നാല്‍ ശത്രുതയെല്ലാം മറന്ന് ഇരുവരും കൈകോര്‍ത്തു. ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ഇരുവരും ഊഷ്മളമായി ആലിംഗനം ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ബാബ സിദ്ദിഖ് മുംബൈയില്‍ വച്ച് നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയിലാണ് ഷാരൂഖും സല്‍മാന്‍ ഖാനും ഒരുമിച്ചു പങ്കെടുത്തത്.

ശത്രുത വച്ചുപുലര്‍ത്തുന്ന ഇരുവരും പരസ്പരം ഹസ്തദാനം നടത്തിയതും ഊഷ്മളമായി ആലിംഗനം ചെയ്തതും കണ്ടുനിന്നവര്‍ക്ക് കൗതുകമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഷാരുഖിനെ കുറിച്ച് താന്‍ മോശമായി ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്ന് സല്‍മാന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷാരൂഖിനെ എപ്പോഴും തനിക്ക് ഇഷ്ടമാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

Keywords:Mumbai, Bollywood News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.