ഭാര്യ ഐശ്വര്യയുടെ സംവിധാനത്തില്‍ ഇനി അഭിനയിക്കില്ലെന്ന് തമിഴ് സൂപ്പര്‍താരം ധനുഷ്. ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുമെങ്കിലും അതില്‍ അഭിനയിക്കില്ലെന്ന് ധനുഷ് വ്യക്തമാക്കി. ഇപ്പോള്‍ ശമിതാഭ് എന്ന ബോളിവുഡ് ചിത്രത്തിലഭിനയിക്കുന്ന തിരക്കിലാണ് ധനുഷ്. സോനം കപൂര്‍ നായികയായ രാഞ്ചന ആയിരുന്നു ധനുഷിന്റെ കന്നിബോളിവുഡ് ചിത്രം. ധനുഷിന്റെ 3 എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്. സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യയും ധനുഷും 2004ലാണ് വിവാഹിതരായത്.
ആദ്യ ചിത്രം രാഞ്ചന ബോക്സ് ഓഫീസില്‍ ഹിറ്റായില്ലെങ്കിലും പുതിയ ചിത്രം ഷമിതാഭില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ധനുഷ് അറിയിച്ചു. രാഞ്ചനയിലഭിനയിച്ചപ്പോള് ഭാഷയാണ് പ്രശ്നമായത്. എന്നാല്‍, താനത് വളരെ ആസ്വദിച്ചെന്നും ധനുഷ് പറഞ്ഞു. ഹിന്ദി ഭാഷ പ്രശ്നമായതുകൊണ്ട് ഡയലോഗുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി രാത്രി കണ്ണാടിക്കുമുന്നില്‍ നിന്ന് തമിഴില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിംഗിന് പോകുംമുന്‍പ് ഹിന്ദിയില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു.
Keywords:Entertainment, Tamil Actor, Danush, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords:Entertainment, Tamil Actor, Danush, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment