മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ നടക്കുന്ന പ്രതിദിന നോമ്പുതുറ സംഗമങ്ങള്‍ മനാമയിലെ വിശ്വാസികള്‍ക്ക് ആശ്വാസമാകുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സ്‌കൈ ബില്‍ഡിങ്ങിലെ ഇരുനിലകളിലായി നടക്കുന്ന പ്രതിദിന നോമ്പുതുറ സംഗമങ്ങളാണ് മനാമയിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വിശ്വാസികള്‍ക്കും ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മനാമയിലെത്തുന്ന നിരവധി വിശ്വാസികള്‍ക്കും ആശ്വാസമാകുന്നത്.
Keywords: Samatha, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ മൂന്നു വര്‍ഷമായി മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സ്‌കൈ ബില്‍ഡിങ്ങിലെ ഇരുനിലകളിലായി നടക്കുന്ന പ്രതിദിന നോമ്പുതുറ സംഗമങ്ങളാണ് മനാമയിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വിശ്വാസികള്‍ക്കും ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മനാമയിലെത്തുന്ന നിരവധി വിശ്വാസികള്‍ക്കും ആശ്വാസമാകുന്നത്.
ബഹ്‌റൈന്റെ തലസ്ഥാന നഗരമായ മനാമയിലെ വ്യാപാര സ്ഥാപനങ്ങളില്‍ റമളാന്‍ ആരംഭത്തോടെ തന്നെ സജീവമാകുന്ന കച്ചവട തിരക്കിനിടയില്‍ സ്വന്തം ഫ്‌ളാറ്റില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കാനോ തിരക്കു പിടിച്ച പള്ളികളിലെ നോമ്പുതുറകളില്‍ നേരത്തെ എത്തി സ്ഥാനം പിടിക്കാനോ കഴിയാത്ത നിരവധി വിശ്വാസികള്‍ക്കാണ് സമസ്‌തയുടെ ഇരു മദ്‌റസാ ഹാളുകളിലുമായി ശാന്തമായി നടക്കുന്ന നോമ്പുതുറ ഏറെ ആശ്വാസം പകരുന്നത്.
നോമ്പുതുറക്കു പുറമെ, എല്ലാ ദിവസവും ഇഫ്‌താറിനു തൊട്ടു മുമ്പായി സമസ്‌ത കോ ഓര്‍ഡിനേറ്റര്‍മാരുടെയും മറ്റു പണ്‌ഢിതരുടെയും ഹൃസ്വമായ ഉദ്‌ബോധനവും പ്രാര്‍ത്ഥനാ സദസ്സുകളും കൂടിയുള്ളതിനാല്‍ ഫ്‌ളാറ്റുകളിലെ സൌകര്യങ്ങളൊഴിവാക്കി പതിവായി ഇവിടെ നോമ്പുതുറയില്‍ പങ്കെടുക്കുന്നവരുമുണ്ട്.
സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയതങ്ങള്‍, ജന.സെക്ര.എസ്.എം.അബ്‌ദുല്‍ വാഹിദ്, ട്രഷറര്‍ വികെ.കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്യാഗ സന്നദ്ധരായ വളണ്ടിയര്‍ ടീമാണ് പതിവായി നോമ്പു തുറ വിഭവങ്ങളൊരുക്കുന്നതും അവ വിശ്വാസികള്‍ക്കായി സജ്ജീകരിക്കുന്നതും.
നേരത്തെ മൂന്നു വര്‍ഷം മുമ്പ് പ്രമുഖ സൂഫി വര്യനായ ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദ് ബഹ്‌റൈനിലെത്തിയതു മുതല്‍ ആരംഭിച്ച വലിയ തളികകളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇവിടെ തുടരുന്നത് എന്നതിനാല്‍ ഭക്ഷണം പാഴാക്കികളയുകയോ ബാക്കിയാവുകയോ ചെയ്യുന്ന അവസ്ഥ ഇവിടെ ഉണ്ടാവാറില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു ആക്ഷേപത്തിനും ഇടനല്‍കാതെ നടക്കുന്ന പ്രതിദിന നോമ്പുതുറക്ക് സ്‌പോണ്‍ഷിപ്പും മറ്റു സഹായ സഹകരണങ്ങളുമായി വിവിധ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും രംഗത്തുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു ആക്ഷേപത്തിനും ഇടനല്‍കാതെ നടക്കുന്ന പ്രതിദിന നോമ്പുതുറക്ക് സ്‌പോണ്‍ഷിപ്പും മറ്റു സഹായ സഹകരണങ്ങളുമായി വിവിധ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും രംഗത്തുണ്ട്.
പകരം എല്ലാവര്‍ക്കും നിറഞ്ഞ പ്രാര്‍ത്ഥനയും നന്ദിയും നസ്വീഹത്തും മാത്രം നല്‍കുന്ന സമസ്‌തയുടെ ഓരോ സംഗമങ്ങളിലും വര്‍ദ്ധിച്ച സന്തോഷത്തോടെയും സംതൃപ്‌തിയോടെയുമാണ് വിശ്വാസികള്‍ പങ്കെടുത്ത് തിരിച്ചുപോകുന്നത്. നോമ്പുതുറയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 39828718 ല്‍ സമസ്‌ത വര്‍ക്കിംഗ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.

No comments:
Post a Comment