ദുബൈ: ഫേസ് ബുക്ക് കൂട്ടായ്മയായ കാസ്രോട്ടാര്‍ ഗ്രൂപ്പിന്റെ ജീവ കാരുണ്യ വിഭാഗമായ കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മീറ്റും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ദുബായിലെ മെലോടി ക്വീന്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് ഹനീഫ് കല്‍മട്ട ഉദ്ഘാടനം ചെയ്തു.
സാദിഖ് ബാഖവിയുടെ പ്രാര്‍ഥനയാല്‍ തുടങ്ങിയ യോഗത്തില്‍ സുബൈര്‍ ഉദുമ ഖിറാഅത്ത് പാരായണം നടത്തി. നൌസു കെ.എം. അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇസ്മയില്‍ മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.സി.എഫ് എന്തിന് എന്ന വിഷയത്തെ ആസ്പദമാക്കി സാദിഖ് ബാഖവി ഉടുമ്പുംതല ഉദ്‌ബോധനം നടത്തി. മുനി ഉര്‍മി കെ.സി.എഫിന് വേണ്ടി ഗാനം ആലപിച്ചു.
താത്തു തല്‍ഹത്ത്, അക്ബര്‍ അലി, ആബിദ് ബാഷ, ആസിഫ് അലി എം എം പി തുടങ്ങിയവര്‍ സംസാരിച്ചു. ജലാല്‍ തായല്‍ സ്വാഗതവും അബു ഫഹീം നന്ദിയും പറഞ്ഞു.
Keywords: gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News













No comments:
Post a Comment