മംഗലാപുരം: തന്നെ ധിക്കരിച്ച് മകള്‍ മറ്റൊരാളെ വിവാഹം കഴിച്ചതില്‍ മനം നൊന്ത് അച്ഛന്‍ വിഷംകഴിച്ച് മരിച്ചു. ബല്‍ത്തങ്ങടി തൊത്താടിയിലെ കെ.ജെ.ആന്റണി(45)യെയാണ് വീട്ടിനടുത്തുള്ള കാട്ടുപ്രദേശത്ത് വിഷംകഴിച്ചു മരിച്ചതായി കണ്ടെത്തിയത്.
Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആന്റണിയുടെ ഇരുപതുകാരിയായ മകള്‍ മംഗലാപുരത്ത് നഴ്‌സിങ് കോഴ്‌സിന് പഠിക്കുകയാണ്. ജൂലായ് അഞ്ചുമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ആന്റണി പോലീസില്‍ പരാതികൊടുത്തു.
കഴിഞ്ഞദിവസം മകള്‍ കലെഞ്ചയിലെ ഒരു യുവാവിനെ വിവാഹം കഴിച്ചതായി വീട്ടില്‍ വിവരം ലഭിച്ചു. ഇതോടെ നിരാശനായ ആന്റണി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹത്തിനടുത്തുനിന്ന് റബ്ബര്‍പാല്‍ ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവും കണ്ടെടുത്തിട്ടുണ്ട്.


No comments:
Post a Comment