Latest News

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍

അബൂദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമായ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. 

ശൈഖ് ഖലീഫ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യയെയും സാമൂഹിക മാധ്യമങ്ങളെയും നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്‍മക്കായി ഉപയോഗപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടതായി ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു. 

സാമൂഹിക മാധ്യമങ്ങളായ ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ശൈഖ് ഖലീഫയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. ഖലീഫ സിറ്റിയില്‍ സുഹൈല്‍ ഷാഹിന്‍ അല്‍ മറാറിന്റെ വസതിയില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തുകയും ചെയ്തു. 

ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും ഉയര്‍ന്ന ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനോട് ഒപ്പം സന്ദര്‍ശനം നടത്തി.
Keywords: Gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.