കുവൈത്ത് സിറ്റി: തൃപ്പൂണിത്തുറ സ്വദേശിയും രഞ്ജി ട്രോഫി കേരള ടീമിന്റെ മുന്‍താരവുമായ നെല്ലിക്കാപ്പിള്ളിയില്‍ വീട്ടില്‍ വി.ജി.ശ്രീകുമാറിനെ (45) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21 വര്‍ഷമായി കുവൈത്തിലുള്ള ശ്രീകുമാര്‍ കുവൈത്ത് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ജീവനക്കാരനായിരുന്നു.
കുവൈത്തില്‍ത്തന്നെ ജോലി ചെയ്യുന്ന ഭാര്യ മായാ ശ്രീകുമാറും മക്കളും ചൊവ്വാഴ്ച വൈകിട്ടാണ് അവധിക്ക് നാട്ടില്‍പോയത്. അസ്വസ്ഥതയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നു. തിരിച്ചെത്തിയ ശ്രീകുമാറിനെ പത്തുമണിയോടെയാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം പിന്നീട് നാട്ടില്‍. മക്കള്‍: മാധുരി, മീനാക്ഷി (ലേണേഴ്‌സ് അക്കാദമി വിദ്യാര്‍ഥികള്‍)
2000 ല്‍ ആദ്യമായി കുവൈത്തില്‍ നടത്തിയ എസിസി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുവൈത്ത് ദേശീയ ടീമില്‍ അംഗമായിരുന്നു ശ്രീകുമാര്‍.

Keywords: gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment