ആലക്കോട്: എട്ട് മസം മുമ്പ് വിവാഹിതയായ ഏക മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത പിതാവ് കുഴഞ്ഞു വീണ് മരിച്ചു. ആനക്കുഴി സ്വദേശിയും മണക്കടവിലെ വ്യാപാരിയുമായ മൈലയ്ക്കല്‍ ജോസഫ് തോമസ്(58) ആണ് മരിച്ചത്. മണക്കടവ് ടൗണിലെ അക്ഷയ വെജിറ്റബിള്‍സ് ഉടമയായ ജോസഫ് ശനിയാഴ്ച രാവിലെ കട തുറന്ന് അല്‍പ്പസമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയും മകളുമായി പിരിഞ്ഞു താമസിക്കുന്നതില്‍ ഏറെ ദു:ഖിതനായിരുന്നത്രെ ജോസഫ്. പരിയാരം മെഡിക്കല്‍ കോളേജില്‍ അക്ഷയ നേഴ്‌സിംഗിന് പഠിച്ചിരുന്നു. താന്‍ പണം മുടക്കിയാണ അക്ഷയയെ പഠിപ്പിച്ചതെന്ന് സാബു പറയുന്നു. ഒരു വര്‍ഷത്തിന് ശേഷം പഠനം നിര്‍ത്തി. കാമുകനൊപ്പം സ്ഥലം വിട്ട അക്ഷയയുടെ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ശനിയാഴ്ച രാവിലെ ഫോണ്‍ റിംഗ് ചെയ്തുവെങ്കിലും എടുത്തില്ല. ഇവരെ കണ്ടെത്താന്‍ സൈബര്‍സെല്‍ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജോസഫിന്റെ ഭാര്യ എല്‍സി കൊട്ടയാട്ട് സ്വദേശിനിയാണ്.
ജോസഫിന്റെ ഏക മകള്‍ അക്ഷയ മരിയത്ത് ജോസ് (21) ചീക്കാട് സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ സാബുവിനെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന സാബുവും അക്ഷയയും എട്ട് മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു.
ഈ ബന്ധം ജോസഫിന് ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. തുടര്‍ന്ന് ജോസഫ് മണക്കടവിലെ കടയില്‍ ഒറ്റയ്ക്കായിരുന്നു താമസം. വിവാഹ ശേഷം സാബു ടൗണില്‍ ഭാര്യക്കൊപ്പം താമസവും തുടങ്ങി. അക്ഷയയുടെ മാതാവ് എല്‍സിയും ഇവര്‍ക്കൊപ്പമായിരുന്നു. തേര്‍ത്തല്ലിയിലുള്ള നാളികേര ഫെഡറേഷന്‍ ഓഫീസില്‍ ജീവനക്കാരിയായിരുന്ന അക്ഷയ കഴിഞ്ഞ ദിവസം രാവിലെയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ടത്.തളിപ്പറമ്പ-മണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ വട്ടക്കയം സ്വദേശി രാജേഷ് എന്ന യുവാവിനൊപ്പമാണ് അക്ഷയ സ്ഥലം വിട്ടത്.
രാജേഷ് കണ്ടക്ടറായ ബസിലാണ് അക്ഷയ സ്ഥിരമായി ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ഇങ്ങനെയാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. ജോലിക്ക് പോയ ഭാര്യ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സാബു വെള്ളിയാഴ്ച വൈകുന്നേരം ആലക്കോട് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അക്ഷയ രാജേഷിനൊപ്പം ഒളിച്ചോടിയ വിവരമറിയുന്നത്. ഓമനിച്ചു വളര്‍ത്തിയ ഏക മകള്‍ തന്നെ ധിക്കരിച്ച് കാമുകനൊപ്പം പോയി വിവാഹം കഴിച്ചതും പിന്നീട് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതുമെല്ലാമറിഞ്ഞ് മാനസികമായി ആകെ തളര്‍ന്ന നിലയിലായിരുന്നു ജോസഫ്.
ഭാര്യയും മകളുമായി പിരിഞ്ഞു താമസിക്കുന്നതില്‍ ഏറെ ദു:ഖിതനായിരുന്നത്രെ ജോസഫ്. പരിയാരം മെഡിക്കല്‍ കോളേജില്‍ അക്ഷയ നേഴ്‌സിംഗിന് പഠിച്ചിരുന്നു. താന്‍ പണം മുടക്കിയാണ അക്ഷയയെ പഠിപ്പിച്ചതെന്ന് സാബു പറയുന്നു. ഒരു വര്‍ഷത്തിന് ശേഷം പഠനം നിര്‍ത്തി. കാമുകനൊപ്പം സ്ഥലം വിട്ട അക്ഷയയുടെ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. ശനിയാഴ്ച രാവിലെ ഫോണ്‍ റിംഗ് ചെയ്തുവെങ്കിലും എടുത്തില്ല. ഇവരെ കണ്ടെത്താന്‍ സൈബര്‍സെല്‍ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജോസഫിന്റെ ഭാര്യ എല്‍സി കൊട്ടയാട്ട് സ്വദേശിനിയാണ്.
സഹോദരങ്ങള്‍: ടോമി, ജെയിംസ്, മോളി, മേഴ്‌സി. സംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ച്മണിക്ക് മണക്കടവ് സെന്റ് തോമസ് ദേവാലയത്തില്‍. ജോസഫിന്റെ മരണത്തില്‍ അനുശോചിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഹര്‍ത്താല്‍ ആചരിക്കും. മണക്കടവിലെ ആദ്യകാല പത്ര ഏജന്റ് കൂടിയായിരുന്നു ജോസഫ്.
Keywords: Kannur, Police, case, kerala ewsInternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kannur, Police, case, kerala ewsInternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment