കണ്ണൂര്‍: 15 വര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ഓര്‍മ്മക്കായി സുഹൃത്തുക്കള്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തു. കണ്ണൂരിലെ ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അമ്പതോളം ഹെല്‍മെറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബൈക്ക് ഓടിക്കുന്നവര്‍ക്ക് മാത്രമേ ഹെല്‍മെറ്റ് ധരിക്കേണ്ടതുള്ളൂ. എന്നാല്‍ പിന്നലിരുന്ന് യാത്ര ചെയ്യുന്നവരുടെയും ജീവന് ജുല്യ പ്രാധാന്യമാണുള്ളത്. 1999 ജൂണ്‍ 29ന് ബൈക്കപകടത്തില്‍ ലുബ്‌നാഥ് ഷാ മരണപ്പെട്ടത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇന്നും തീരാ വേദനയായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹെല്‍മെറ്റ് ബോധവല്‍ക്കരണവുമായി ട്രസ്റ്റ് രംഗത്തെത്തിയത്. സ്ഥിരമായി ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന 50പേര്‍ക്കാണ് ഹെല്‍മെറ്റ് നല്‍കിയത്.
ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എ.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് വി.കെ.അബ്ദുള്‍നാസര്‍, ജോയിന്റ് ആര്‍ഡിഒ ദിനേശന്‍ പുത്തലത്ത്, സി.എച്ച്.അബൂബക്കര്‍ഹാജി, വിനോദ് നാരായണന്‍, കെ.എന്‍.ബാബു, ഡോ.സുള്‍ഫിക്കര്‍ അലി, മഹേഷ് ചന്ദ്രബാലിഗ എന്നിവര്‍ പ്രസംഗിച്ചു. വി.ഷാഹിദ്, രഞ്ജിത്ത് രാജരത്‌നം, കെ.സി.രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kannur, Helmet, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment