ആലക്കോട്: വീട്ടില്‍ നിന്നും മോഷണം പോയ ഒന്നര ലക്ഷം രൂപ ചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രയരോം മൂന്നാംകുന്നിലെ കെ.വി.ജബ്ബാറിന്റെ വീട്ടില്‍ നിന്നും മോഷണം പോയ പണമാണ് വെള്ളിയാച രാവിലെ വീടിന് സമീപത്തെ ചാലില്‍ കണ്ടെത്തിയത്. കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള നോട്ടുകള്‍ ചാലിലെ കുറ്റിക്കാട്ടിനുള്ളില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ്. വീട്ടിലെ കട്ടിലിനടിയില്‍ സ്യൂട്ട്‌കേസിലായി സൂക്ഷിച്ച ഒന്നരലക്ഷം രൂപയും അഞ്ചരഏക്കര്‍ സ്ഥലത്തിന്റെ ആധാരമുള്‍പ്പെടെയുള്ള രേഖകളും കഴിഞ്ഞ ദിവസമാണ് മോഷണം പോയത്.
അന്വേഷണത്തിനിടെ സ്യൂട്ട്‌കേസ് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയിരുന്നു. ആധാരം ഉള്‍പ്പെടെയുള്ള രേഖ ഇതിനുള്ളിലുണ്ടായിരുന്നെങ്ങിലും പണം ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് പണം ശനിയാഴ്ച രവിലെ കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പണമെടുത്തയാള്‍ അത് ഉപേക്ഷിതാണെന്ന് കരുതുന്നു. പോലീസ് സഥ്‌ലത്തെയിട്ടുണ്ട്.
Keywords: Kanuur, Robbery, Police, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kanuur, Robbery, Police, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment