തളിപ്പറമ്പ: വ്യാജ ചികിത്സകന്‍ പൈല്‍സിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി അതീവ ഗുരുതര നിലയില്‍. വ്യാജ ചികിത്സകന്‍ തളിപ്പറമ്പില്‍ നിന്ന് മുങ്ങി.
കപ്പാലത്തെ ലക്ഷ്മി ക്ലിനിക്കല്‍ ചികിത്സ തേടിയെത്തിയ കോരന്‍പീടികയിലെ 22കാരിയാണ് ദുരിതം പേറുന്നത്. കഴിഞ്ഞ മാസം പൈല്‍സിന് ചികിത്സ തേടിയെത്തിയ യുവതിയെ രണ്ട് തവണ മരുന്ന് നല്‍കി വിട്ട ലക്ഷ്മി ക്ലിനിക്കല്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് വച്ച് ചികിത്സ നടത്തുന്ന ബംഗാള്‍ സ്വദേശി ബാബുഘോഷ് 26ന് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഇഞ്ചക്ഷന്‍ നല്‍കി യുവതിയെ ചെറീയ തോതില്‍ മയക്കിയായിരുന്നു ഓപ്പറേഷന്‍. യാതൊരുയോഗ്യതയുമില്ലാത്ത ചികിത്സകന്‍ തുരുമ്പിച്ച കത്തിയും ഉപകരണങ്ങളുമായിരുന്നു ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. മുറിവുണക്കാന്‍ കാര്യമായ മരുന്നൊന്നും നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് അണുബാധയാണ് യുവതിയുടെ നില ഗുരുതരമാക്കിയത്.
കോരന്‍ പീടികയിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കപ്പാലത്തെ ഒരു സംഘം ക്ലിനിക്ക് ആക്രമിക്കുകയും വ്യാജ ഡോക്ടറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ചികിത്സിച്ചതിന്റെ രേഖകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ഇയാളെ വിട്ടയക്കുകയായിരുന്നു. പോലീസ് വിട്ടയച്ചതിന്റെ അന്നുതന്നെ തളിപ്പറമ്പില്‍ നിന്ന് മുങ്ങിയ വ്യാജന്‍ ഉള്ളിക്കലില്‍ ക്ലിനിക്ക് തുടങ്ങാന്‍ ശ്രമം തുടങ്ങിയതായി അറിയുന്നു.

വീട്ടില്‍ പോയ യുവതിക്ക് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാല്‍പ്പാദം മുതല്‍ തരിപ്പ് അനുഭവപ്പെട്ടു. ജൂലായ് ഒന്ന് ആയപ്പോഴേക്കും ദേഹമാസകലം നീരു വന്ന് യുവതി അവശനിലയിലായി. തുടര്‍ന്ന് രാത്രിയോടെ യുവതിയെ തളിപ്പറമ്പ് സഹകരാണാശുപത്രിയില്‍ എത്തിച്ചു. നില അത്യന്തം ഗുരുതരമായതിനാല്‍ സഹകരണാശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലെക്ക് റഫര്‍ ചെയ്തു. രണ്ട് മുതല്‍ യുവതി മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.
ഇഞ്ചക്ഷന്‍ നല്‍കി യുവതിയെ ചെറീയ തോതില്‍ മയക്കിയായിരുന്നു ഓപ്പറേഷന്‍. യാതൊരുയോഗ്യതയുമില്ലാത്ത ചികിത്സകന്‍ തുരുമ്പിച്ച കത്തിയും ഉപകരണങ്ങളുമായിരുന്നു ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. മുറിവുണക്കാന്‍ കാര്യമായ മരുന്നൊന്നും നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് അണുബാധയാണ് യുവതിയുടെ നില ഗുരുതരമാക്കിയത്.
കോരന്‍ പീടികയിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കപ്പാലത്തെ ഒരു സംഘം ക്ലിനിക്ക് ആക്രമിക്കുകയും വ്യാജ ഡോക്ടറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ചികിത്സിച്ചതിന്റെ രേഖകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ഇയാളെ വിട്ടയക്കുകയായിരുന്നു. പോലീസ് വിട്ടയച്ചതിന്റെ അന്നുതന്നെ തളിപ്പറമ്പില്‍ നിന്ന് മുങ്ങിയ വ്യാജന്‍ ഉള്ളിക്കലില്‍ ക്ലിനിക്ക് തുടങ്ങാന്‍ ശ്രമം തുടങ്ങിയതായി അറിയുന്നു.
Keywords: Kannur, Thaliparamba, Doctor, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment