Latest News

ശില്‍പ്പയുടെ ഡയറി കുറിപ്പ് നിറയെ നിരാശയുടെ സ്വരം

കാഞ്ഞങ്ങാട് : പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കാഞ്ഞങ്ങാട്ടെ ശില്‍പ്പ(25)യുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് ബന്തവസ്സിലെടുത്തു. ' ലക്ഷ്മീശനും ഭാര്യയും കോംപ്രമൈസ് ചെയ്ത് ജീവിക്കും, പക്ഷെ എനിക്ക് ഭര്‍ത്താവിനെ ഇനിയും വഞ്ചിക്കാന്‍ വയ്യ.' ശില്‍പ്പയുടെ ഡയറിക്കുറിപ്പ് നിറയെ നിരാശയുടെ സ്വരം.

താന്‍ ആഗ്രഹിച്ചത് പോലെ ലക്ഷ്മീശനും ഒന്നിച്ചുള്ള ജീവിതം നടപ്പില്ലെന്നുറപ്പായതോടെ ശില്‍പ്പ ആത്മഹത്യയില്‍ അഭയം തേടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെളളിയാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന വിദ്യാനഗര്‍ പ്രിന്‍സിപ്പള്‍ എസ് ഐ എം ലക്ഷ്മണന്‍ ശില്‍പ്പയുടെ വീട്ടിലെത്തിയത്. 

സ്ഥിരമായി ഡയറിക്കുറിപ്പ് എഴുതുന്ന സ്വഭാവക്കാരിയല്ലാത്ത ശില്‍പ്പ താന്‍ ജീവനൊടുക്കുകയാണെന്ന് ഡയറിയിലെ ഒരു താളില്‍ ഇംഗ്ലീഷില്‍ എഴുതി വച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കി വരവെ ഈ സ്ഥാപനത്തില്‍ തന്നെ മറ്റൊരു ജീവനക്കാരനും കുടുംബ ബന്ധുവുമായ കാരാട്ടു വയലിലെ എച്ച്.കെ. ലക്ഷ്മീശനുമായി ശില്‍പ്പ പ്രണയത്തിലായി. പിന്നീട് ലക്ഷ്മീശന്‍ ചെര്‍ക്കളയിലെ ചെമ്മണ്ണൂര്‍ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് സ്ഥലം മാറിപ്പോയി. ബിരുദധാരിണിയായ ശില്‍പ്പ പാലക്കുന്നിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്നു. 

മംഗലാപുരത്തെ ഒരു വന്‍കിട ജ്വല്ലറിയില്‍ ജീവനക്കാരിയായ ലക്ഷ്മീശന്റെ ഭാര്യ രേഖ മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവുമായി പിണങ്ങി പാണ്‌ഡേശ്വരത്തെ സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെയും കൂട്ടി താമസം മാറ്റിയിരുന്നു. ശില്‍പ്പയുമായുള്ള ലക്ഷ്മീശന്റെ പ്രണയ ബന്ധമാണ് രേഖയുടെ പിണക്കത്തിന് കാരണം.
ഈ അടുത്ത കാലത്തായി ലക്ഷ്മീശന്‍ രേഖയുമായി പിണക്കം തീര്‍ത്ത് അടുക്കാന്‍ തുടങ്ങിയിരുന്നു. ഇത് ശില്‍പ്പയെ മാനസീകമായി വല്ലാതെ അലട്ടിയിരുന്നു. ശില്‍പ്പയുടെ ഡയറിക്കുറിപ്പിലെ വാചകങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്മീശന്‍ തന്നെ ചതിച്ചുവെന്നും ഇനി ഒരു നിമിഷം പോലും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ലോകത്തോട് വിട പറയുകയാണെന്നും ഡയറിയില്‍ ശില്‍പ്പ കുറിച്ചുവെച്ചു. 

പിണങ്ങിപ്പോയ ഭാര്യയുമായി അടുത്തതോടെ ലക്ഷ്മീശന്‍ ശില്‍പ്പയെ പതിയെ പതിയെ ഒഴിവാക്കിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇനി തന്റെ ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന് നല്ലൊരു ഭാര്യയെയും കുഞ്ഞിന് നല്ലൊരു അമ്മയെയും കിട്ടട്ടെ എന്ന പ്രാര്‍ത്ഥന സ്വരവും ഡയറിക്കുറിപ്പിലൂടെ വ്യക്തമാവുകയാണ്. 

ശില്‍പ്പയെ ആത്മഹത്യയിലേക്ക് നയിച്ച ലക്ഷ്മീശന്‍ ഇപ്പോഴും ഒളിവിലാണ്. ലക്ഷ്മീശനെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ശില്‍പ്പ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് പറയുന്നു. 

വെളളിയാഴ്ച ശില്‍പ്പയുടെ വീട്ടിലെത്തിയ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെയും ഭര്‍ത്താവിന്റെയും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു. ശില്‍പ്പയുടെ ഭര്‍ത്താവ് കാന്തകുമാറിനെയും സഹോദരന്‍ ദീപക്കിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.