കാഞ്ഞങ്ങാട്: കുവൈത്തിലെ വിശ്വസ്ത സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് ജയിലിലായ കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത് റാഷിദിന്റെ(25) മോചനത്തിന് വേണ്ടി ഉമ്മയും റാഷിദിന്റെ മാതൃ സഹോദരന്‍ ആവിയിലെ അബ്ദുള്‍ റഹ്മാനും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ബുധനാഴ്ച തലസ്ഥാനത്തെത്തും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ സി ജോസഫ് എന്നിവരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നേരില്‍ കണ്ട് മകന്റെ മോചനത്തിന് വേണ്ടി സങ്കട ഹരജി നല്‍കും.
ജൂണ്‍ 26 ന് വ്യാഴാഴ്ച രാത്രിയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ റാഷിദിനെ ആന്റി നാര്‍ക്കോടിക് സെല്‍ പിടികൂടിയത്. അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ റാഷിദ് അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയതായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയില്‍ റാഷിദിന്റെ ലഗേജില്‍ മയക്ക് മരുന്നെന്ന് സംശയിക്കുന്ന പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ യുവാവിനെ പിടികൂടിയത്.
നാട്ടില്‍ നിന്ന് തിരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് കുവൈത്തിലെ സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് റാഷിദിനെ കുവൈത്തില്‍ നിന്ന് ഫോണില്‍ ബന്ധപ്പെടുകയും തന്റെ പിതാവിന്റെ കണ്ണടയും മരുന്നുമടങ്ങുന്ന പാക്കറ്റ് മാട്ടൂലിലെ വീട്ടില്‍ ചെന്ന് വാങ്ങി കുവൈത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാട്ടൂലിലേക്ക് പോകാന്‍ സമയമില്ലെന്ന് റാഷിദ് അറിയിച്ചതിനാല്‍ തന്റെ സുഹൃത്ത് കാഞ്ഞങ്ങാട്ട് പാക്കറ്റ് എത്തിച്ച് തരുമെന്നും ഇതനുസരിച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാത യുവാവ് കോട്ടച്ചേരി റെയില്‍വെ ഗേറ്റിനടുത്ത് വെച്ച് റാഷിദിന് പാക്കറ്റ് കൈമാറുകയായിരുന്നു. തീര്‍ത്തും ചതിയില്‍പ്പെട്ട റാഷിദിനെ നാര്‍ക്കോട്ടിക് സെല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിനിടെ ഫവാസിനെ പിടികൂടാനുള്ള ശ്രമം എല്ലാ ഭാഗങ്ങളില്‍ നിന്നുമുണ്ടാകണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരില്‍ വ്യാപകമായി പോസ്റ്റുകള്‍ ഇറങ്ങിയിട്ടുണ്ട്.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment