പാറ്റ്ന: നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാലിടറി വീണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയത് മൂന്ന് വലിയ ഇരുമ്പ് കമ്പികള്‍. മരണത്തിനും ജീവിതത്തിനും ഇടയില്‍ മണിക്കൂറുകള്‍ കഴിഞ്ഞ പെണ്‍കുട്ടി ഒടുവില്‍ ജീവിതത്തിലേക്ക് പിടിച്ചുകയറിയത് ദൈവകൃപയാല്‍. താഴേക്ക് പതിച്ച പെണ്‍കുട്ടി തൂണിലെ പുറത്തേക്കുനിന്ന കമ്പി തറച്ചുകയറി അക്ഷരാര്‍ത്ഥത്തില്‍ ശരശയ്യയിലാവുകയായിരുന്നു.
ബിഹാറിലെ ബസന്ത്പൂര്‍ ഗ്രാമത്തിലെ ലൗലി എന്ന 17 വയസുകാരി പെണ്‍കുട്ടിക്കാണ് മാരകമായി പരിക്കേറ്റത്. വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങിനിടയ്ക്കാണ് അപകടം സംഭവിച്ചത്. വീഴ്ചയെ തുടര്‍ന്ന് തുടയിലും വയറിലും ഇരുമ്പുകമ്പി തുളച്ചുകയറി. കമ്പികള്‍ മുറിച്ച്, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വീട്ടുകാര്‍ ലൗലിയെ കൊണ്ടുപോവുകയായിരുന്നു.
സാരമായ പരിക്കുകളേറ്റ പെണ്‍കുട്ടി, തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.തുളച്ചുകയറിയ കമ്പികളുമായി, 12 മണിക്കൂറോളം ഇവര്‍ വേദന തിന്നുകഴിഞ്ഞു. എന്നാല്‍ പേടിയോ, പരിഭ്രാന്തിയോ ഇവളില്‍ കണ്ടിരുന്നില്ല എന്ന് വീട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ അഞ്ചുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് കമ്പി പുറത്തെടുത്തത്. നിലവില്‍ പെണ്‍കുട്ടിയുടെ നില സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ സാധിച്ചത് പെണ്‍കുട്ടിയുടെ അസാമാന്യ മനക്കരുത്ത് ഒന്നു കൊണ്ടുമാത്രമായിരുന്നുവെന്ന് ഡോ. കെ എന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. സാധാരണ ഇതുപോലെയുള്ള അപകട സന്ദര്‍ഭങ്ങളില്‍ ഇരകളുടെ മനധൈര്യം നഷ്ടപ്പെടാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുമ്പുപോലെ ശക്തമായ മനക്കരുത്തിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടറായ സത്യജിത് കുമാര്‍ സിങ് പറഞ്ഞു.

Keywords: Patna, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment